|

‘അമ്മ’ തെരഞ്ഞെടുപ്പ്: കലഹം , കാഹളം…….

Spread the News

പൊതുതെരഞ്ഞെടുപ്പിനെ ഓർമ്മപ്പെടുത്തുന്നതുപോലെ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചൂടുളള ചർച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തവണ മത്സരരംഗത്തുളളവർ അമ്മയെ നയിക്കാൻ അത്ര പോരെന്ന് കരുതുന്ന താരങ്ങളുണ്ട്. മോഹൻലാൽ തന്നെ വേണം പ്രസിഡണ്ടാകാൻ എന്നതിൽ അമ്മയ്ക്കുളളിൽ രണ്ടഭിപ്രായമില്ല.

എന്നാൽ ഇപ്പോൾ മത്സരരംഗത്തുളളത് ജഗദീഷിനേയും ശ്വേതാ മേനോനെയും പോലുളളവരാണ്. പഴയ നേതൃത്വമാണ് മികച്ചതെന്നാണ് ചിലരുടെ നിലപാട്. നേരത്തെ അമ്മയുടെ ജനറൽ സെക്രട്ടറിയായി ഇടവേള ബാബു ഉളളപ്പോൾ സംഘടനയിൽ അച്ചടക്കമുണ്ടായിരുന്നു എന്നാണ് നടി മാലാ പാർവ്വതി പറയുന്നത്. ഇടവേള ബാബുവിന്റെ ‘അച്ചടക്കം’ എന്തായിരുന്നുവെന്ന് തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ സംവിധായകൻ ആലപ്പി അഷ്റഫ്.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ: ” ഇടവേള ബാബു ഉണ്ടായിരുന്നപ്പോള്‍ നല്ല അച്ചടക്കം ഉണ്ടായിരുന്നു എന്നുളള മാലാ പാര്‍വ്വതിയുടെ കോമഡി കേട്ട് ചിരിച്ച് അവശരായിട്ടുണ്ട് പലരും. ഇടവേള ബാബു ഉണ്ടായിരുന്നപ്പോള്‍ ഉളള അച്ചടക്കത്തെ കുറിച്ച് ഒന്ന് പരിശോധിക്കാം. ദിലീപ് മുതല്‍ അങ്ങോട്ട് തുടങ്ങിയാല്‍ വിജയ് ബാബു, സിദ്ദിഖ്, മണിയന്‍പിളള രാജു, ബാബുരാജ്, ജയസൂര്യ, മുകേഷ് കൂടാതെ അച്ചടക്കത്തിന്റെ നേതാവായ ഇടവേള ബാബുവും. ഇവര്‍ക്കെതിരെയുളള പരാതികള്‍ വളരെ മര്യാദയോടെയും അച്ചടക്കത്തോടെയും സൂക്ഷിച്ചത് കൊണ്ടാവാം അച്ചടക്കത്തിന്റെ വക്താവായി ഇടവേള ബാബുവിനെ കണ്ടത്.

ബാബുവിന്റെ വാക്കുകള്‍ക്ക് വിശ്വാസ്യത ഉണ്ടായിരുന്നു എന്നാണ് മാലാ പാര്‍വ്വതിയുടെ മറ്റൊരു അഭിപ്രായം. ആ വിശ്വാസ്യതയെ കുറിച്ച് പല കാര്യങ്ങളും ഗണേഷ് കുമാര്‍ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. അതിലൊരു കാര്യം മാത്രം ഇവിടെ സൂചിപ്പിക്കാം. ബിനീഷ് കോടിയേരിയുടെ പ്രശ്‌നം വന്നപ്പോള്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കണം എന്ന് പറഞ്ഞപ്പോള്‍ ഗണേഷ് കുമാര്‍ എതിര്‍ത്തുവെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കുകയും അത് ചാനലുകളില്‍ വരികയും ചെയ്തു.

എന്നാല്‍ ബിനീഷ് കോടിയേരിയുടെ വിഷയം ചര്‍ച്ച ചെയ്ത മീറ്റിംഗില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. ഈ വിഷയം ഗണേഷ് കുമാര്‍ മനസ്സാ വാചാ അറിഞ്ഞിരുന്നുമില്ല. അദ്ദേഹത്തിന്റെ അച്ഛനായ ആര്‍ ബാലകൃഷ്ണപിള്ള ടിവിയില്‍ ഈ വാര്‍ത്ത കണ്ട് ഗണേഷ് കുമാറിനോട് ചോദിക്കുന്നു, നീ ഇവിടെ ഇരിക്കുകയല്ലേ, പിന്നെ എങ്ങനെയാണ് നീ ആ മീറ്റിംഗില്‍ എതിര്‍ത്തു എന്ന് വാര്‍ത്ത വരുന്നത്. ഇത് കണ്ട ഗണേഷ് കുമാര്‍ ക്ഷുഭിതനായി ബാബുവിനെ വിളിച്ചു.


എന്നാല്‍ ബിനീഷ് കോടിയേരിയുടെ വിഷയം ചര്‍ച്ച ചെയ്ത മീറ്റിംഗില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. ഈ വിഷയം ഗണേഷ് കുമാര്‍ മനസ്സാ വാചാ അറിഞ്ഞിരുന്നുമില്ല. അദ്ദേഹത്തിന്റെ അച്ഛനായ ആര്‍ ബാലകൃഷ്ണപിള്ള ടിവിയില്‍ ഈ വാര്‍ത്ത കണ്ട് ഗണേഷ് കുമാറിനോട് ചോദിക്കുന്നു, നീ ഇവിടെ ഇരിക്കുകയല്ലേ, പിന്നെ എങ്ങനെയാണ് നീ ആ മീറ്റിംഗില്‍ എതിര്‍ത്തു എന്ന് വാര്‍ത്ത വരുന്നത്. ഇത് കണ്ട ഗണേഷ് കുമാര്‍ ക്ഷുഭിതനായി ബാബുവിനെ വിളിച്ചു.
Recommended For You
‘ബിഗ് ബോസിൽ നിന്ന് ശ്വേതയെ പുറത്താക്കിയത് എന്തിന്? നുണകൾ മോഹൻലാൽ കണ്ടുപിടിച്ചു’
‘ബിഗ് ബോസിൽ നിന്ന് ശ്വേതയെ പുറത്താക്കിയത് എന്തിന്? നുണകൾ മോഹൻലാൽ കണ്ടുപിടിച്ചു’അത് വരെ ഗണേഷ് കുമാറിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു ഇടവേള ബാബു. തോന്നുന്നത് പോലെ അമ്മയില്‍ ചെയ്യാനും പറയാനും ബാബുവിന്റെ സ്വകാര്യ സ്വത്തല്ല അമ്മയെന്ന് ഗണേഷ് കുമാര്‍ അന്ന് പറഞ്ഞത്. ഇത്തരം വിഷയങ്ങളൊക്കെ സമയവും സന്ദര്‍ഭങ്ങളും മാറിയപ്പോള്‍ മാലാ പാര്‍വ്വതി വിസ്മരിച്ചതായിരിക്കാം.

മറ്റൊരു സ്ഥാനാര്‍ത്ഥിയായ അനൂപ് ചന്ദ്രന്‍ വ്യക്തമായ നിലപാടുളള, പരപ്രേരണ കൂടാതെ സ്വന്തമായി കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയുന്ന ആളാണ്. എന്നാല്‍ ഇവരെയൊക്കെ കടത്തി വെട്ടുന്ന ഒരു കോമഡി വീഡിയോയുമായി വന്നത് അനൂപ് ചന്ദ്രനാണ്. അമ്മയുടെ ഗ്രൂപ്പിലിട്ട വീഡിയോയില്‍ പറയുന്നു ഇതിലെ വിവരങ്ങളോ വീഡിയോയോ പുറത്ത് വിടാന്‍ പാടില്ലെന്ന്. ഇത് അമ്മയിലെ അംഗങ്ങള്‍ക്ക് വേണ്ടി മാത്രമുളളതാണ് എന്ന്. എന്നാല്‍ അപ്പോള്‍ തന്നെ ആ വീഡിയോ നഴ്‌സറിക്കുട്ടികളുടെ കയ്യില്‍ വരെ എത്തി.

അനൂപ് ചന്ദ്രന്റെ കൂര്‍മ്മബുദ്ധി സമ്മതിച്ച് കൊടുത്തേ പറ്റൂ. അമ്മ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സംഘടന ആണെന്നും അതേസമയം അമ്മയില്‍ ബലാത്സംഗക്കേസിലെ പ്രതികളുണ്ടെന്നും അനൂപ് ചന്ദ്രന്‍ വീഡിയോയില്‍ പറയുന്നു. സാമ്പത്തിക തിരിമറി നടത്തുന്നവരുണ്ട്. ഒരു കോടി അറുപത് ലക്ഷം തട്ടിപ്പ് നടത്തിയതായി സംശയിക്കപ്പെടുന്നു, സില്‍ബന്തി രാഷ്ട്രീയമുണ്ട്, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി വടംവലി നടത്തുന്നവരുമുണ്ട്. ഇതൊക്കെ അടങ്ങിയ സംഘടനയെ ആണ് അനൂപ് ഏറ്റവും നല്ല സാംസ്‌ക്കാരിക സംഘടന എന്ന് പറയുന്നത്.

മല്ലിക സുകുമാരന്‍ പറയുന്നു, ആരോപണ വിധേയരും ക്രിമിനലുകളുമൊന്നും മത്സരിക്കാന്‍ പാടില്ലെന്ന്.. അമ്മയില്‍ ഇരട്ടനീതിയാണ് ഇപ്പോള്‍ നടക്കുന്നത്. ബാബുരാജിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് കൈനീട്ടം വാങ്ങുന്നവര്‍ക്ക് മത്സരിച്ചുകൂടാ എന്ന് അവര്‍ ചോദിക്കുന്നു. ഇതൊക്കെ കൊണ്ടായിരിക്കാം മല്ലികാ സുകുമാരന്‍ പറയുന്നത് ഈ സംഘടന നിലനില്‍ക്കാന്‍ പോകുന്നില്ല എന്ന്.

മല്ലിക സുകുമാരന്റെ വാക്കുകള്‍ക്ക് അടിവരയിടുകയാണ് അമ്മയുമായി ബന്ധപ്പെട്ട വീഡിയോകളുടെ അവകാശിയായ യൂട്യൂബര്‍ ഹൈദരാലി. അദ്ദേഹം പറയുന്നു അമ്മ ജിഎസ്ടി ഇനത്തില്‍ 9 കോടിയോളം രൂപ കുടിശ്ശിക അടയ്ക്കാനുണ്ട് എന്ന്. ഇത് വര്‍ഷങ്ങളോളം അടയ്ക്കാത്തത് കൊണ്ട് വന്ന കുടിശ്ശികയാണ്. ഇതിന്റെ ഉത്തരവാദികള്‍ സംഘടന വിട്ട് പോവുകയും ചെയ്തു. ഈ കുടിശ്ശികയുടെ നോട്ടീസുകള്‍ എത്തിക്കഴിഞ്ഞു. അടച്ചില്ലെങ്കില്‍ ജപ്തി നടപടി ഉള്‍പ്പെടെ നേരിടേണ്ടി വരും. അങ്ങനെ വന്നാല്‍ അമ്മയുടെ ഓഫീസിന്റെ കാര്യം സ്വാഹ. 8 കോടിയോളം രൂപ അമ്മയില്‍ നീക്കിയിരിപ്പ് ഉണ്ടെന്നാണ് ഹൈദരാലി പറയുന്നത്. ഇത് സത്യമാണെങ്കില്‍ പെന്‍ഷനും ചികിത്സാ ആനുകൂല്യങ്ങളുമൊക്കെ അവതാളത്തിലാകും”, ആലപ്പി അഷ്റഫ് പറയുന്നു.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *