നാണം കെട്ട്,രാജി വെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
യുവതികളുടെ ആരോപണ മുനയില്‍ നില്ക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പാർട്ടിയില്‍ പടയൊരുക്കം. കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ, യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹ തുടങ്ങിയവർ പ്രതികരണവുമായി രംഗത്ത് വന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആർ വി സ്നേഹ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമർശനം ഉന്നയിച്ചത്.
ഇതാടെ ,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധൃക്ഷ്യ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യുവനടിയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് എംഎല്‍എ കൂടിയായ നേതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് എത്തിയതോടെയാണ് രാജി. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ചാറ്റും മറ്റൊരു യുവതിയോട് നടത്തിയതെന്ന് പറയപ്പെടുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
ഒന്നിന് പുറകെ ഒന്നായി തെളിവുകളും ആരോപണങ്ങളും പുറത്ത് വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് എത്തി. നേതാവിനെതിരെ എ ഐ സി സി നേതൃത്വത്തിനും പരാതി ലഭിച്ചതായുള്ള വാർത്തകളും പുറത്ത് വന്നു. കോണ്‍ഗ്രസ് നേതൃത്വവും രാഹുലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി. ഇതോടെ പിടിച്ച് നില്‍ക്കാനാകാതെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറാകുകയായിരുന്നു.