|

‘ബ്ലോക്ക് എവരിതിങ്’ ഫ്രാൻസിൽ ആഭ്യന്തര കലാപം

Spread the News

പാരീസ്: വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാൻസ്വ ബൈറോ പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാൻസിൽ രാജ്യവ്യാപക പ്രതിഷേധം. പാരീസിലും മറ്റ് നഗരങ്ങളിലും പ്രകടനക്കാർ പോലീസുമായി ഏറ്റുമുട്ടുകയും പ്രസിഡന്റ് ഇമ്മാനുവൽ മെക്രോണിനും സർക്കാരിനും എതിരായ പൊതുജനരോഷം രൂക്ഷമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയത്. ഇരുന്നൂറിൽ അധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. പ്രതിഷേധക്കാർ ബാരിരിക്കേഡുകൾ കത്തിക്കുകയും ഇവരെ നേരിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു . റെന്നസ്സിൽ ഒരു ബസ് കത്തിക്കുകയും വൈദ്യുതി ലൈനിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ ഭാഗത്തെ ട്രെയിൻ ഗതാഗതം നിർത്തിവച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു . പ്രതിഷേധക്കാർ കലാപാന്തരീക്ഷം സൃഷ്ടിക്കുവാൻ ശ്രമിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി ബ്രൂണോ റിട്ടെലൊ ആരോപിച്ചു.

പ്രതിഷേധക്കാരെ നേരിടാൻ മാക്രോൺ സർക്കാർ രാജ്യത്തുടനീളം 80,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു . എന്നിട്ടും പ്രതിഷേധക്കാർ വിവിധ പ്രദേശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും തീയിടുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്തു. പ്രധാന പാതകളിൽ തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ബ്ലോക്ക് എവരിതിംഗ് മൂവ്മെന്റ് എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. ഫ്രാൻസിന്റെ കടബാധ്യതയ്ക്ക് പരിഹാരം കാണാനുള്ള ചെലവ് ചുരുക്കൽ നടപടികളോട് ഉള്ള പ്രതിഷേധമാണ് പ്രക്ഷോഭമായി വളർന്നിരിക്കുന്നത് . പെൻഷനും മറ്റ് ക്ഷേമ പെയ്മെന്റുകളും മരവിപ്പിച്ചും മറ്റ് വെട്ടിക്കുറക്കല്ലുകൾ വരുത്തിയും ചെലവ് ചുരുക്കാനുള്ള പ്രധാനമന്ത്രി ഫ്രാൻസ്വൈ ബയ്റോയുടെ പദ്ധതി തൊഴിലാളികളിലും യൂണിയനുകളിലും രോഷം ഉണ്ടാക്കി .

ഈ നടപടികൾ താഴ്ന്ന ഇടത്തരം വരുമാനക്കാരെ പ്രതിസന്ധിയിലാക്കിയെന്ന് പലരും വാദിക്കുന്നു . 9 മാസം മാത്രമാണ് ഫ്രാൻസ്വ ബെയ്റോ അധികാരത്തിലുണ്ടായിരുന്നത്. പിന്നീട് മാക്രോൺ തന്റെ വിശ്വസ്ത പ്രതിരോധ മന്ത്രിയായ സെബാസ്റ്റ്യൻ ലെ കോർണുവിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു . 12 മാസത്തിനിടെ ഫ്രാൻസ് ഭരിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണിത് . ഭരണതലത്തിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഫ്രാൻസിലെ രാഷ്ട്രീയ അസ്ഥിരതയെ ചൂണ്ടിക്കാട്ടുന്നു . ലെകോർണുവിന്റെ നിയമനത്തിനു ശേഷവും തുടരുന്ന പ്രതിഷേധങ്ങൾ മാക്രോണിനുള്ള രാഷ്ട്രീയ വെല്ലുവിളി കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മറ്റൊരു വിശ്വസ്തനെ തെരഞ്ഞെടുത്തതിലൂടെ വോട്ടർമാരുടെ ആശങ്ക പ്രസിഡണ്ട് അവഗണിച്ചുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. രാജ്യത്ത് സാമൂഹിക അശാന്തിയും പ്രതിസന്ധികൾ ഉണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം വർദ്ധിപ്പിച്ചു എന്നാണ് സോഷ്യലിസ്റ്റ് പാർട്ടി പ്രസ്താവനയിൽ പറഞ്ഞത്.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    വിഘ്നങ്ങളൊഴിയട്ടെ…. ഇന്ന് വിനായക ചതുർഥി

    Spread the News

    Spread the Newsഹൈന്ദവ വിശ്വാസ പ്രകാരം സാംസ്‌കാരികവും ആത്മീയപരവുമായി ഏറെ പ്രാധാന്യമുള്ള ആഘോഷ ചടങ്ങിലൊന്നാണ് വിനായക ചതുര്‍ഥി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആണ് വിനായക ചതുര്‍ഥി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ ആഗസ്റ്റ് 27, അതായത്, നാളെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വിനായക ചതുര്‍ഥി ആഘോഷിക്കാറുണ്ട്. ഗണപതി ഭഗവാന്റെ ജന്മദിനമായിട്ടാണ് ഈ ദിനം കണക്കാക്കപ്പെടുന്നത്. രാജ്യമെമ്പാടും ഭക്തി നിര്‍ഭരമായ ഈ ആഘോഷം ഗംഭീരമായാണ് നടത്തുന്നത്. ഗണപതി ഭഗവാന്‍ വിഘ്നേശ്വരന്‍, വിനായകന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു….

  • |

    പഹൽഗാം: മുഖ്യസൂത്രധാരനെയും മറ്റ് രണ്ട് കൂട്ടാളികളെയും ഇന്ത്യൻ സൈന്യം വധിച്ചു

    Spread the News

    Spread the Newsശ്രീനഗർ: ജമ്മു കശ്‌മീരിൽ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഏറ്റുമുട്ടലിൽ വധിച്ച് ഇന്ത്യൻ സൈന്യം. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ സുലെമാൻ ഷായാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ശ്രീനഗറിന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് NDTV റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ടിരിക്കുന്ന ഇന്നത്തെ ദൗത്യത്തിൽ അബു ഹംസ, യാസിർ എന്നീ രണ്ട് ഭീകരരെയും വധിച്ചു. കരസേന, സിആർപിഎഫ്,…

  • |

    വിഭജന ദിനാചരണം: ഗവർണറുടെ ഉത്തരവ് നടാടെ, നാടാകെ സംഘർഷം

    Spread the News

    Spread the Newsകേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നിർദ്ദേശപ്രകാരം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) വിഭജന ഭീകരത അനുസ്മരണ ദിനം ആചരിച്ചതിനെത്തുടർന്ന് കാസർഗോഡ് സർക്കാർ കോളേജിൽ സംഘർഷം. എബിവിപി പ്രവർത്തകർ കോളേജിൽ ആ ദിവസത്തെക്കുറിച്ചുള്ള പോസ്റ്ററുകൾ പതിച്ചു, ഇത് എസ്എഫ്ഐ അംഗങ്ങൾ വൻതോതിൽ ഒത്തുകൂടി പോസ്റ്ററുകൾ കീറിമുറിക്കാൻ കാരണമായി. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസ് ഇടപെട്ടു. കാമ്പസിന് പുറത്ത് എസ്എഫ്ഐക്കാർ ഗവർണറുടെ ഒരു കോലം കത്തിച്ചു. പിന്നീട്, എബിവിപി വിദ്യാർത്ഥികൾ കോളേജ് നോട്ടീസ് ബോർഡിൽ…

  • |

    ചീഫ് ജസ്റ്റിസിനുനേരെ ചെരിപ്പേറ്,അപലപിച്ച് പ്രധാനമന്ത്രി

    Spread the News

    Spread the Newsന്യൂഡൽഹി: സുപ്രീം കോടതിക്കുള്ളിൽ വെച്ച് ചീഫ് ജസ്‌റ്റിസ് ബിആർ ഗവായിക്ക് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രവൃത്തിയെ അപലപനീയമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയെന്നും എക്‌സിലൂടെ പങ്കുവച്ച പോസ്‌റ്റിൽ കൂട്ടിച്ചേർത്തു. ചീഫ് ജസ്‌റ്റിസിനോട് സംസാരിച്ചെന്നും പ്രധാനമന്ത്രി അറിയിച്ചു. സമൂഹത്തിൽ ഇത്തരം പ്രവൃത്തികൾക്ക് സ്ഥാനമില്ലെന്നും, നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള ഭീഷണികൾ, അനാദരവ്, തടസ്സപ്പെടുത്തൽ എന്നിവയ്ക്കെതിരെ രാജ്യം ചീഫ് ജസ്‌റ്റിസ് ഗവായിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാത്രമല്ല…

  • |

    കാലാവസ്ഥ വ്യതിയാനം; ഫിലിപ്പീൻസിൽ സ്ഥിതി ശോചനീയം

    Spread the News

    Spread the Newsഫിലിപ്പീൻസിലെ മഴക്കാടുകൾ നശിപ്പിക്കുന്നത് തദ്ദേശവാസികൾക്കെതിരായ കുറ്റകൃത്യമാണ്. ഏഷ്യയിൽ കാലാവസ്ഥ വ്യതിയാനം മൂലം ഏറ്റവും നഷ്ടം ഉണ്ടായ രാജ്യമാണ് ഫിലിപ്പീൻസ്.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയും കൂടുതൽ തീവ്രതയും കാരണം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 50 വർഷത്തിനിടെ ഈ ദ്വീപസമൂഹത്തിൽ കാലാവസ്ഥാ ദുരന്തങ്ങൾ അഞ്ചിരട്ടി തീവ്രമായതായി ലോക കാലാവസ്ഥാ സംഘടന പറയുന്നു. സമുദ്രങ്ങളുടെ ചൂടും സമുദ്രനിരപ്പ് ഉയരുന്നതും ഫിലിപ്പീൻസിനെ വളരെ ദോഷമായി ബാധിക്കുന്നു. ഇവിടത്തെ മെട്രോ മനിലയിലെ റോക്സാസ് ബൊളിവാർഡ് 20 വർഷത്തിനുള്ളിൽ വെള്ളത്തിനടിയിലാകുമെന്ന്…

  • |

    വിനായകനെ വിടാതെ വിമർശനങ്ങൾ

    Spread the News

    Spread the Newsഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിനും വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും എതിരെ നടന്‍ വിനായകന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി ഗായകന്‍ കെജി മാര്‍ക്കോസ്. വിനായകന്റെ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് കെജി മാര്‍ക്കോസും തന്റെ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചത്. യേശുദാസിനെ അപമാനിക്കാന്‍ വിനായകന് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും നല്ല പെരുമാറ്റമോ വിദ്യാഭ്യാസമോ ഇദ്ദേഹത്തിന് ഉണ്ടോയെന്നും കെജി മാര്‍ക്കോസ് ചോദിക്കുന്നു. ഇന്നത്തെ തലമുറയിലെ ആസ്വാദകര്‍ വളരെ മോശമായിട്ടാണ് മുന്‍ഗാമികളായ പലരെയും സംബോധന ചെയ്യുന്നത്. വിനായകന്‍…

Leave a Reply

Your email address will not be published. Required fields are marked *