വിദേശ മിഷനറി പ്രവർത്തനങ്ങളിൽ ചൈന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു
ബീജിങ് :വിദേശ മിഷനറിമാർ ഉൾപ്പെടെയുള്ളവരുടെ മതപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്ന പുതിയ നിയന്ത്രണങ്ങൾ ഏർപ്പടുത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ.
ചൈനീസ് സർക്കാരിന്റെ ക്ഷണമില്ലാതെ വിദേശ പുരോഹിതന്മാർ ചൈനീസ് ജനതയുടെ മതപരമായ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നത് ഈ നിയന്ത്രണങ്ങൾ വിലക്കുന്നുവെന്ന് ഏപ്രിൽ 3 ന് ഒരു കാത്തലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
“ചൈനയിൽ വിദേശികൾ സംഘടിപ്പിക്കുന്ന കൂട്ടായ മതപരമായ പ്രവർത്തനങ്ങൾ വിദേശ പങ്കാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു”
ഈ നിയന്ത്രണങ്ങൾ ഏത് മതവിഭാഗത്തിലെയും വിശ്വാസികൾക്ക് ബാധകമാണ്, രാജ്യത്ത് താമസിക്കുന്ന ചൈനീസ് പൗരന്മാരല്ലാത്തവർ മതസംഘടനകൾ സ്ഥാപിക്കുന്നത്, അനുമതിയില്ലാതെ പ്രസംഗിക്കുന്നത്, മതപാഠശാലകൾ സ്ഥാപിക്കുന്നത്, മതഗ്രന്ഥങ്ങൾ നിർമ്മിക്കുന്നത് അല്ലെങ്കിൽ വിൽക്കുന്നത്, മതപരമായ സംഭാവനകൾ സ്വീകരിക്കുന്നത്, അല്ലെങ്കിൽ ചൈനീസ് പൗരന്മാരെ മതാനുയായികളായി നിയമിക്കുന്നത് എന്നിവ കർശനമായി വിലക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.