|

ഇറാൻ – ഇസ്രായേൽ സംഘർഷം; ഗൾഫ് , യൂറോപ്പ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

Spread the News

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സാധാരണ നിലയിലായതായി എയർ ഇന്ത്യയും എയർലൈൻസും ഇൻഡിഗോയും അറിയിച്ചു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ വീണ്ടും ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കും. ഞായറാഴ്ച ഇസ്രയേൽ വ്യോമാതിർത്തി  വീണ്ടും തുറന്നതിനു തൊട്ടുപിന്നാലെയാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇസ്രയേൽ -ഇറാൻ സംഘർഷത്തെ തുടർന്ന് മിഡിലീസ്റ്റ് ഉടനീളം വ്യാപകമായ റദ്ദാക്കലുകൾ ഉണ്ടായി. ഇതുമൂലം കുടുങ്ങിക്കിടന്ന പതിനായിരക്കണക്കിന് യാത്രക്കാരെ സർവീസുകൾ പുനരാരംഭിക്കുന്നതോടെ സഹായിക്കാനാണ് ലക്ഷ്യം.

ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഏറെക്കുറെ സ്ഥിരത കൈവരിച്ചതായി ഇൻഡിഗോ എയർലൈൻ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലേക്കും പുറത്തേക്കും സർവീസ് നടത്തുന്ന വിമാനങ്ങൾ ഇപ്പോൾ ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കുന്നതായി എയർലൈൻസ് സ്ഥിരീകരിച്ചു. എന്നിരുന്നാലും ഇറാനിയൻ വ്യോമാതൃതിയിൽ തുടർച്ചയായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ചില വിമാനങ്ങൾ ഇപ്പോഴും ഇതര റൂട്ടുകൾ തെരഞ്ഞെടുത്തേക്കാം. ഇത് യാഥാർത്ഥ യാത്ര ദൈർഘ്യം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. തൽസമയ അപ്ഡേറ്റുകൾക്കായി യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദ്ദേശമുണ്ട് .

അതേസമയം എയർ ഇന്ത്യയും ഈ മേഖലയിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു . മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിൽ വ്യോമാതൃതികൾ ക്രമേണ വീണ്ടും തുറന്നതിനാൽ എയർ ഇന്ത്യ ഇന്നുമുതൽ സർവീസുകൾ പുനരാരംഭിക്കും. മിഡിലീസ്റ്റിലേക്കും തിരിച്ചുമുള്ള സർവീസുകൾ ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് എയർലൈൻ വക്താവ് പറഞ്ഞു. മുമ്പ് റദ്ദാക്കിയിരുന്ന യൂറോപ്പിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുന:സ്ഥാപിക്കും. അതേസമയം അമേരിക്കയുടെയും കാനഡയുടെയും കിഴക്കൻ തീരത്തേക്കുള്ള സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    അമേരിക്ക പാകിസ്ഥാനുമായി എണ്ണ വ്യാപാര കരാറിൽ ഒപ്പുവെച്ചു

    Spread the News

    Spread the Newsഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവയും അധിക പിഴകളും ചുമത്തി മണിക്കൂറുകൾക്കുള്ളിൽ, പാകിസ്ഥാന്റെ വിശാലമായ എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതിനായി അമേരിക്ക പാകിസ്ഥാനുമായി ഒരു പുതിയ വ്യാപാര കരാറിൽ ഏർപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു . ഈ നീക്കം ഒടുവിൽ പാകിസ്ഥാനെ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം പറയുന്നു. “പാകിസ്ഥാൻ എന്ന രാജ്യവുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു, അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം…

  • |

    വെടി നിർത്തൽ ചർച്ച പുരോഗമിക്കുന്നു; സമ്പൂർണ്ണ ബന്ദി മോചനവും ലക്ഷ്യം

    Spread the News

    Spread the Newsഗാസയിൽ നിലവിലുള്ള ബന്ദികളെ മുഴുവൻ മോചിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാറിനായി വെടിനിർത്തൽ ചർച്ചകൾ നടക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചന നൽകി. നേരത്തെ, ഘട്ടംഘട്ടമായുള്ള മോചനത്തിനാണ് ശ്രമിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ ഒരു പുതിയ കരാറിന് രൂപം നൽകിയിരുന്നു. അതിൽ എല്ലാ ബന്ദികളെയും ഒറ്റയടിക്ക് മോചിപ്പിക്കുക, സ്ഥിരമായ വെടിനിർത്തൽ, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം എന്നിവ ഉൾപ്പെട്ടിരുന്നു. 22 മാസമായി തുടരുന്ന യുദ്ധത്തിന് ശേഷവും സമാധാന ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല എന്നതിൻ്റെ സൂചനയായി ഹമാസ് പ്രതിനിധി…

  • |

    കുവൈറ്റ് പൗരൻമാർക്ക് ഇന്ത്യയിലെത്താൻ എളുപ്പത്തിൽ വിസ

    Spread the News

    Spread the Newsകുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്ക് വിസാ നടപടികള്‍ ലളിതമാക്കി ഇന്ത്യ. ഇ-വിസ ആരംഭിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നേരിട്ട് എംബസിയില്‍ എത്താതെ തന്നെ വിസയ്ക്ക് അപേക്ഷിക്കാം. നാല് പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം വിസ ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണിത് എന്ന് അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക പറഞ്ഞു. ഔദ്യോഗിക ഇന്ത്യന്‍ വിസ പോര്‍ട്ടല്‍ വഴി വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം. അപേക്ഷകന്‍ നേരിട്ട് വരേണ്ടതില്ല. അഞ്ച് പ്രധാന കാറ്റഗറികളിലായിട്ടാണ്…

  • |

    ഗാസ പൂർണ്ണമായും പിടിച്ചെടുക്കാൻ ഉത്തരവിട്ട് നെതന്യാഹു

    Spread the News

    Spread the Newsഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ സൈന്യത്തോട് ഗാസ മുനമ്പ് പൂർണ്ണമായും കൈവശപ്പെടുത്താൻ ഉത്തരവിട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനുമേൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. ഏകദേശം പത്ത് മാസത്തെ യുദ്ധത്തിൽ ഈ തീരുമാനം ഒരു വഴിത്തിരിവാണ്, കാരണം ഇതിനകം തന്നെ പ്രദേശത്തിന്റെ ഏകദേശം 75% നിയന്ത്രണത്തിലുള്ള ഇസ്രായേൽ സൈന്യം, ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് ഇന്റലിജൻസ് വിശ്വസിക്കുന്ന മേഖലകൾ ഉൾപ്പെടെ ശേഷിക്കുന്ന പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ്. പുതിയ നിർദ്ദേശം…

  • |

    അരുണാചൽ അതിർത്തിയിൽ ചൈനയുടെ വമ്പൻ അണക്കെട്ട്

    Spread the News

    Spread the Newsന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ചൈന. 167.8 ബില്യൺ ഡോളറിന്റെ ചിലവ് വരുന്ന അണക്കെട്ടിന്റെ നിർമ്മാണമാണ് ചൈന ഔദ്യോഗികമായി ഇന്നലെ മുതൽ ആരംഭിച്ചത്. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയായ യാർലുങ് സാങ്‌ബോയിൽ, ന്യിങ്‌ചി സിറ്റിയിലാണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചതായി ചടങ്ങിൽ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ടിബറ്റിൽ യാർലുങ് സാങ്‌പോ എന്നും ഇന്ത്യയിൽ…

  • |

    മെക്സിക്കോ, EU രാജ്യങ്ങൾക്ക് 30% താരിഫ്: ട്രoപ്

    Spread the News

    Spread the Newsമെക്സിക്കോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 30% തീരുവ   പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഴ്ചകളോളം നീണ്ടുനിന്ന വ്യാപാര ചർച്ചകൾ പ്രധാന സഖ്യകക്ഷികളുമായി സമഗ്രമായ ഒരു കരാർ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണിത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഈ നീക്കം വ്യാപാര പിരിമുറുക്കങ്ങളിൽ ഗണ്യമായ വർദ്ധനവിനെ അടയാളപ്പെടുത്തുന്നു, പ്രത്യേകിച്ചും യൂറോപ്യൻ യൂണിയൻ അമേരിക്കയുമായി സമഗ്രമായ ഒരു വ്യാപാര കരാർ പിന്തുടരുന്ന സാഹചര്യത്തിൽ….

Leave a Reply

Your email address will not be published. Required fields are marked *