ന്യൂഡൽഹി∙ റെയിൽവേ ടിക്കറ്റ് നിരക്ക് നാളെ മുതൽ വർധിക്കും. എസി കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് വർധിക്കുക. വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും നിരക്ക് വർധന ബാധകമാണ്.
ബ്രന്ദാവന് സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും. സീസൺ ടിക്കറ്റുകാർക്കും നിരക്കു വർധന ഉണ്ടാകില്ല. അഞ്ചര വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ റെയിൽവേ നിരക്ക് വർധിപ്പിക്കുന്നത്.
Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.
Spread the Newsഅന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് സംസ്ഥാനത്ത് പൊതുഅവധിയും പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ് അവധി. ഇന്ന് പൊതുദർശനം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വിലാപയാത്രയായി ആലപ്പുഴയിലേക്ക്…
Spread the Newsവിലാപയാത്ര കടന്നുപോകുന്ന മുഴുവൻ വഴികളിലും ഇടിമുഴക്കംപോലെ നെഞ്ചുകീറി വിളിക്കുകയാണ്. കണ്ണേ.. കരളേ.. വിഎസ്സേ.. ഒരു നേതാവിന് പിന്നിലല്ല, ഒരു യുഗത്തിന് പിന്നിൽ അണിനിരക്കുകയാണ് ജനം. ഇന്നലെ തിരുവനന്തപുരം ദർബാർഹിളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ഇപ്പോൾ ആലപ്പുഴയിൽ എത്തിയിരിക്കുകയാണ്. വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലേയ്ക്ക് എത്തി. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് ആയിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ വഴിനീളെ കാത്ത് നിന്നത്. അവസാനമായി ഒന്ന് കാണാൻ ഇപ്പോഴും വഴിയരികിൽ കാത്തുനിൽക്കുകയാണ് ജനം. വിലാപയാത്ര കടന്നുപോകുന്ന…
Spread the News ലോകത്തെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളം ലഡാക്കിൽ തുറക്കാൻ ഒരുങ്ങുന്നു; എൽഎസിയിൽ നിന്നും 13,700 അടി ഉയരംഅഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് എൽഎസിക്ക് സമീപമുള്ള പ്രതിരോധദേശീയ സുരക്ഷയ്ക്കും യഥാർത്ഥ നിയന്ത്രണ രേഖയിലൂടെയുള്ള കണക്റ്റിവിറ്റിക്കും ഉത്തേജനം നൽകിക്കൊണ്ട്, കിഴക്കൻ ലഡാക്കിലെ മുധ്-നയോമയിലെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളം ഒക്ടോബറോടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകും. ഏകദേശം 13,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ന്യോമ, എൽഎസിക്ക് ഏറ്റവും അടുത്തുള്ള അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് (ALG) ആണ്. പുതിയ…
Spread the Newsശ്രീനഗർ: ജമ്മു കശ്മീരിൽ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഏറ്റുമുട്ടലിൽ വധിച്ച് ഇന്ത്യൻ സൈന്യം. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ സുലെമാൻ ഷായാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ശ്രീനഗറിന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് NDTV റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ടിരിക്കുന്ന ഇന്നത്തെ ദൗത്യത്തിൽ അബു ഹംസ, യാസിർ എന്നീ രണ്ട് ഭീകരരെയും വധിച്ചു. കരസേന, സിആർപിഎഫ്,…
Spread the Newsപേരിനെ അന്വർഥമാക്കും വിധം കക്ഷി രാഷ്രീയത്തിന്റെ നിറം നോക്കാതെ വിഷയത്തിന്റെ ശരി – തെറ്റുകളും സത്യവും ഉയർത്തിപ്പിടിച്ച ജമ്മുകാശ്മീര്‍ മുന്‍ ഗവര്‍ണറും ബി ജെ പി നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജമ്മുകാശ്മീർ കൂടാത ഗോവയുടേയും മേഘാലയുടേയും ഗവർണാറയും സത്യപാൽ മാലിക് പ്രവർത്തിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ ജീവിതം തുടങ്ങിയ സത്യപാൽ മാലിക് 1974ലാണ് ആദ്യമായി…
Spread the Newsന്യൂഡല്‍ഹി: പുതിയ ജിഎസ്ടി പരിഷ്കാരം രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കും എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ചെന്നൈയില്‍ നടന്ന വ്യാപാര വ്യവസായ സംഘടനയുടെ സംയുക്ത സമ്മേളനത്തില്‍ ‘ഉയരുന്ന ഭാരതത്തിനായുള്ള നികുതി പരിഷ്കാരങ്ങള്‍’ എന്ന പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു ധനമന്ത്രിയുടെ പ്രതികരണം. 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയിരുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങളും ഇനി മുതല്‍ 5 ശതമാനം ജി എസ് ടിയില്‍ ആയിരിക്കും എന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഓരോ…