ന്യൂഡൽഹി∙ റെയിൽവേ ടിക്കറ്റ് നിരക്ക് നാളെ മുതൽ വർധിക്കും. എസി കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് വർധിക്കുക. വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും നിരക്ക് വർധന ബാധകമാണ്.
ബ്രന്ദാവന് സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും. സീസൺ ടിക്കറ്റുകാർക്കും നിരക്കു വർധന ഉണ്ടാകില്ല. അഞ്ചര വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ റെയിൽവേ നിരക്ക് വർധിപ്പിക്കുന്നത്.
Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.
Spread the Newsന്യൂഡല്‍ഹി: പുതിയ ജിഎസ്ടി പരിഷ്കാരം രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കും എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ചെന്നൈയില്‍ നടന്ന വ്യാപാര വ്യവസായ സംഘടനയുടെ സംയുക്ത സമ്മേളനത്തില്‍ ‘ഉയരുന്ന ഭാരതത്തിനായുള്ള നികുതി പരിഷ്കാരങ്ങള്‍’ എന്ന പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു ധനമന്ത്രിയുടെ പ്രതികരണം. 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയിരുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങളും ഇനി മുതല്‍ 5 ശതമാനം ജി എസ് ടിയില്‍ ആയിരിക്കും എന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഓരോ…
Spread the Newsജൂൺ 12-ന് അഹമ്മദാബാദിൽ എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനം തകർന്നതിനെക്കുറിച്ചുള്ള 15 പേജുള്ള പ്രാഥമിക റിപ്പോർട്ട് ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തിറക്കി. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ രണ്ട് എഞ്ചിനുകളും ഓഫായതായും എഞ്ചിൻ 1, എഞ്ചിൻ 2 ഇന്ധന സ്വിച്ചുകൾ പരസ്പരം ഒരു സെക്കൻഡിനുള്ളിൽ RUN-ൽ നിന്ന് CUTOFF-ലേക്ക് മാറിയതായും ഇതിൽ വെളിപ്പെടുത്തിയിട്ടുണ്ട്. AAIB യുടെ റിപ്പോർട്ട് പ്രകാരം, തകർന്ന വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തുടക്കത്തിൽ ഉണ്ടായ ത്രസ്റ്റ് നഷ്ടത്തിന് ശേഷം…
Spread the Newsഅഹമ്മദാബാദിൽ AI-171 വിമാനാപകടത്തിൻ്റെ ഭീതി ഒഴിയും മുൻപ് ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പോയ എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഏകദേശം 900 അടി താഴ്ന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ജൂൺ 14 ന് പുലർച്ചെ 2.56 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 777 വിമാനം എഐ -187 സുരക്ഷിതമായി വിയന്നയിൽ ഇറങ്ങി. ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും നീണ്ട പറക്കലിന് ശേഷം വിമാനം പെട്ടെന്ന് ഉയരം…
Spread the Newsജലനിരപ്പ് 136 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുറക്കുക. സ്പിൽവേയിലെ 13 ഷട്ടറുകൾ 10 സെ.മീ വീതം ഉയർത്തും. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. അതേസമയം നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള…
Spread the Newsമഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ബിജെപി പ്രസിഡന്റ് ജെ പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയുടെ പേര് അന്തിമമാക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗമാണ് തീരുമാനമെടുത്തതെന്ന് ജെ പി നദ്ദ പറഞ്ഞു. 1957 ഒക്ടോബർ 20 ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനിച്ച ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണൻ (സി.പി. രാധാകൃഷ്ണൻ) ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവാണ്, നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. ആർ.എസ്.എസിലും ജനസംഘത്തിലുമാണ് രാധാകൃഷ്ണൻ തന്റെ രാഷ്ട്രീയ…
Spread the Newsമുംബൈ: കോളിളക്കം സൃഷ്ടിച്ച മലേഗാവ് സ്ഫോടന കേസില്‍ എല്ലാ പ്രതികളെയും എന്‍ഐഎ കോടതി വെറുതെവിട്ടു. ബിജെപി മുന്‍ എംപി പ്രഗ്യ സിങ് താക്കൂര്‍, കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെയുള്ള ഒരു പ്രതികള്‍ക്കെതിരെയും വ്യക്തമായ തെളിവില്ല എന്ന് കോടതി വ്യക്തമാക്കി. സംശയാതീതമായി കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു എന്ന് ജഡ്ജി എകെ ലാഹോട്ടി വിധി ന്യായത്തില്‍ പറയുന്നു. രാജ്യത്തെ നടുക്കിയ ആക്രമണങ്ങളില്‍ ഒന്നായിരുന്നു മലേഗാവ് സ്ഫോടനം. ഈ സംഭവത്തിന് ശേഷമാണ് രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം എന്ന…