ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു
തൃശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് ഗൂണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. മരത്തംകോട് സ്വദേശി അക്ഷയ് കൂത്തൻ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പെരുമ്പിലാവിൽ വെച്ചാണ് അക്ഷയ്‍യെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പിലാവിൽ ലഹരി മാഫിയ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിരവധി കേസുകളിൽ പ്രതിയായ ‘കൂത്തൻ’ എന്ന് വിളിക്കുന്ന അക്ഷയ് ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയായ അക്ഷയ് നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച…