ബംഗാൾ യുവതിയുടെ പരാതി; പത്മശ്രീ സന്യാസിക്കെതിരെ ബലാൽസംഗക്കേസ്
പത്മശ്രീ അവാർഡ് ജേതാവായ സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്. 2013 ൽ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പശ്ചിമ ബംഗാൾ സ്വദേശി പരാതിയിൽ ആരോപിക്കുന്നത്.
പത്മശ്രീ അവാർഡ് ജേതാവായ സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്. 2013 ൽ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പശ്ചിമ ബംഗാൾ സ്വദേശി പരാതിയിൽ ആരോപിക്കുന്നത്.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്നാണ് പട്ടം എസ്.യു.ടി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക വിദഗ്ദ മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണ്
തിരുവനന്തപുരം : പെൺകുട്ടികളും ആൺകുട്ടികളും ഇടകലർന്നും അൽപമാത്ര വസ്ത്രം ധരിച്ചും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന് മതസംഘടനകൾ എതിർപ്പ് സജീവമാക്കി. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളുകളിൽ ഫിറ്റ്നസ് പ്രോഗ്രാം അവതരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വന്നതോടെയാണ് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നത്. ഈ അധ്യയന വർഷം മുതൽ പല സ്കൂളുകളിലും സൂംബാ പരിശീലനം നൽകാൻ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. തന്റെ മകൻ ഇതിൽ പങ്കെടുക്കുകയില്ലെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷറഫ് വ്യക്തമാക്കി ….
ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കെ പി സിസി രാഷ്ട്രീയകാര്യ യോഗം തിരുവനന്തപുരത്ത് ചേർന്നു.
ജലനിരപ്പ് 136 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുറക്കുക. സ്പിൽവേയിലെ 13 ഷട്ടറുകൾ 10 സെ.മീ വീതം ഉയർത്തും. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. അതേസമയം നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്….
തിരുവനന്തപുരം: അഖില ലോക അയ്യപ്പ ഭക്തരുടെ സംഗമം സെപ്റ്റംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തരുടെ സംഗമം സംഘടിപ്പിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ . മൂന്നുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന നേതൃയോഗങ്ങളുടെ ഭാഗമായി ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സെക്രട്ടറി എം വി ഗോവിന്ദൻ റെ ആർഎസ്എസ് ബാന്ധവം സംബന്ധിച്ച പ്രസ്താവന അനൗചിത്യവും അനവസരത്തിലും ആണെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ് യോഗത്തിൽ തുറന്നടിച്ചു. കെ എൻ ബാലഗോപാലും എം ബി രാജേഷും രൂക്ഷമായ വിമർശനം നടത്തിയെന്നാണ് അറിയുന്നത്. എഡിജിപി എം ആർ…
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് കേന്ദ്രം തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ സംസ്ഥാനസർക്കാർ നിർദ്ദേശിച്ച മനോജ് എബ്രഹാമും എം ആർ അജിത് കുമാറും ഇടം നേടിയില്ല. നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരെയാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത് . ആറംഗ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് നൽകിയത്. ഇതിലെ ആദ്യത്തെ മൂന്നു പേരുകളാണ് കേന്ദ്രം പരിഗണിച്ചത്. ഡൽഹി യുപിഎസ് സി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് കേന്ദ്രം മൂന്നംഗ പട്ടിക തയ്യാറാക്കിയത് . സംസ്ഥാനം സമർപ്പിച്ച പട്ടികയിൽ ഉണ്ടായിരുന്ന എഡിജിപി…
സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ഓരോ വകുപ്പും ആദ്യഘട്ടത്തിൽ സെക്രട്ടറി/ഡയറക്‌ടർ/ സ്ഥാപനമേധാവികൾ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് അദാലത്തിൻ്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും ജീവനക്കാരോട് വിശദീകരിക്കേണ്ടതാണ്. അധിക നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും, വകുപ്പുതലത്തിൽ വകുപ്പ് സെക്രട്ടറിമാരും ഉചിതമായ നിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിക്കേണ്ടതാണ്.