മന്ത്രിസഭാ തീരുമാനങ്ങൾ

മന്ത്രിസഭാ തീരുമാനങ്ങൾ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയിൽ അടിഞ്ഞു കൂടിയ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികൾ അംഗീകരിച്ചു. ഇതിന് ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195.55ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയത്. കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജിൽ കോർപ്പറേഷൻ നിർമ്മിച്ച നാല് നില വാണിജ്യ കെട്ടിടത്തിൻ്റെ ഒരു നിലയിൽ വർക്ക് നിയർ ഹോം സ്പെയ്സ് ആരംഭിക്കാൻ കൊല്ലം കോർപ്പറേഷന് അനുമതി നൽകി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ്…

വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ തസ്തികകൾ; അനുമതി നൽകി മന്ത്രി സഭാ.

വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ തസ്തികകൾ; അനുമതി നൽകി മന്ത്രി സഭാ.

വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ആറോളം തസ്തികൾക്ക് അനുമതി നൽകി ഗവൺമെൻറ്. കൊട്ടാരക്കര വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് ബാച്ചിൽ എച്ച്.എസ്.എസ്.റ്റി ജൂനിയറിന്റെ രണ്ട് തസ്തികകൾ, എച്ച്.എസ്.എസ്.റ്റി.യുടെ മൂന്ന് തസ്തികകൾ എന്നിവ സൃഷ്ടിക്കുന്നതിനും എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) ജൂനിയറിന്റെ ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്‍കി. 25 തീയതി പുറത്തിറക്കിയ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുള്ള പത്രക്കുറിപ്പിൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇക്കാര്യം അറിയിച്ചത്

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം
|

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ് കമ്മിറ്റിയില്‍ നിയമ-വ്യവസായ, ജലവിഭവ, റവന്യൂ, വൈദ്യുതി ,വനം വന്യജീവി, ധനകാര്യ, തദ്ദേശ സ്വയംഭരണ, കൃഷി, പരിസ്ഥിതി,ഫിഷറീസ്, പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിമാരും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ചീഫ് സെക്രട്ടറിയും അംഗങ്ങളാകും ജലവിഭവ വകുപ്പ് അഡീഷണൽ…

ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ്
|

ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ്

ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ തീരുമാനിച്ചു. 25 തീയതി പുറത്തിറക്കിയ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുള്ള പത്രക്കുറിപ്പിൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇക്കാര്യം അറിയിച്ചത് കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ്…

വീണ്ടും ന്യൂനമർദ്ദം,കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

വീണ്ടും ന്യൂനമർദ്ദം,കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ ശക്തമാകും. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് വൈകിട്ട് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ഒറ്റപ്പെട്ട കനത്ത മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലും കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു. ഇടുക്കി,മലപ്പുറം,വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് . കോട്ടയം,പത്തനംതിട്ട, എറണാകുളം, തൃശൂർ,പാലക്കാട് ,കോഴിക്കോട്, കണ്ണൂർ ,…

പോലീസ് സ്റ്റേഷനിൽ വീട്ടിലെ ഊണ്…

പോലീസ് സ്റ്റേഷനിൽ വീട്ടിലെ ഊണ്…

തീൻ മേശയിൽ സ്നേഹം വിളമ്പി കാക്കി കൂട്ടുകാർ. ഓരോ ദിവസവും കൈകാര്യം ചെയ്യുന്നതു കൊലപാതകവും പിടിച്ചുപറിയും കത്തിക്കുത്തുമൊക്കെയാണെങ്കിലും ഊൺമേശയിൽ സ്നേഹം വിളമ്പുന്ന കാക്കിക്കൂടാരമാണു ചവറ പൊലീസ് സ്റ്റേഷൻ.

ഗൂഗിൾ മാപ്പ് ചതിച്ചു, കാർ പുഴയിൽ പതിച്ചു

ഗൂഗിൾ മാപ്പ് ചതിച്ചു, കാർ പുഴയിൽ പതിച്ചു

തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ പതിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു

ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു

തൃശൂ‍രിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് ഗൂണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. മരത്തംകോട് സ്വദേശി അക്ഷയ് കൂത്തൻ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പെരുമ്പിലാവിൽ വെച്ചാണ്‌ അക്ഷയ്‍യെ വെട്ടിക്കൊലപ്പെടുത്തിയത്‌. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പിലാവിൽ ലഹരി മാഫിയ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിരവധി കേസുകളിൽ പ്രതിയായ ‘കൂത്തൻ’ എന്ന് വിളിക്കുന്ന അക്ഷയ്‌ ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയായ അക്ഷയ് നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച…

വാടക വീട്ടിൽ യുവതിയുടെ മൃതദേഹം; ദുരൂഹമെന്ന് പോലീസ്

വാടക വീട്ടിൽ യുവതിയുടെ മൃതദേഹം; ദുരൂഹമെന്ന് പോലീസ്

തൃശൂർ വരന്തരപ്പിള്ളിയിൽ യുവതി മരിച്ച നിലയിൽ. കണ്ണാറ കരടിയള സ്വദേശി കുഞ്ഞുമോൻ്റെ ഭാര്യ 34 വയസ്സുള്ള ദിവ്യ ആണ് മരിച്ചത്. സംഭവം കൊലപാതകമാണോയെന്ന സംശയത്തെ തുടർന്ന് കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.നെഞ്ച് വേദനയെത്തുടർന്നാണ് മരിച്ചതെന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞു.യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ദിവ്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പോലീസിന് ഇൻക്വസ്റ്റ് ചെയ്യുന്നതിനിടെയാണ് സംശയം തോന്നിയത്. തുടർന്ന് കുഞ്ഞുമോനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ വീട്ടിലെത്തി…

VS-Achuthanandan
| | |

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. പക്ഷാഘാതത്തെത്തുടർന്ന് മൂന്ന് വർഷത്തിലേറെയായ് മകൻ അരുൺ കുമാറിന്റെ വസതിയിൽ താമസിച്ചു വരികയായിരുന്നു വി.എസ്.