പോലീസ് സ്റ്റേഷനിൽ വീട്ടിലെ ഊണ്…

Spread the News

കൊല്ലം∙ തീൻ മേശയിൽ സ്നേഹം വിളമ്പി കാക്കി കൂട്ടുകാർ. ഓരോ ദിവസവും കൈകാര്യം ചെയ്യുന്നതു കൊലപാതകവും പിടിച്ചുപറിയും കത്തിക്കുത്തുമൊക്കെയാണെങ്കിലും ഊൺമേശയിൽ സ്നേഹം വിളമ്പുന്ന കാക്കിക്കൂടാരമാണു ചവറ പൊലീസ് സ്റ്റേഷൻ. ജോലിത്തിരക്കിനിടയിലും സ്റ്റേഷനിലെത്തി സഹപ്രവർത്തകരോടൊപ്പം ഉച്ചയൂണ് കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവിടത്തെ ഓരോ പൊലീസുകാരും. അപ്പോൾ അവർക്കിടയിൽ ഇൻസ്പെക്ടറെന്നോ പാറാവ് എന്നോ ഭേദമില്ല.

രാവിലെ ഡ്യൂട്ടിക്ക് എത്തുന്ന ഓരോരുത്തരും പൊതിച്ചോറും കെട്ടിയാണു വരവ്. ഓരോരുത്തരും കഴിയുന്നത്ര വിഭവങ്ങൾ കരുതും. ചിലരുടെ പൊതിയിൽ മുളകിട്ട മീൻകറിയുണ്ടെങ്കിൽ മറ്റു ചിലരുടേതിൽ തേങ്ങ ചുട്ടരച്ച ചമ്മന്തിയാകും സ്പെഷൽ. അവിയലും മോരും ചിക്കനും മീനും തോരനും ഉൾപ്പെടെ പങ്കുവച്ചു കഴിക്കും. വിവിധ വിഭവങ്ങൾ അടങ്ങിയ ‘ഉച്ചസദ്യ’ യാകും ഓരോരുത്തർക്കും. ആഹാരം കൊണ്ടുവരാത്തവരുണ്ടെങ്കിൽ പുറത്തു നിന്നു കഴിക്കേണ്ടി വരില്ല; അവർക്കു വേണ്ടിയും സ്നേഹത്തിന്റെ ഒരു പങ്ക് സഹപ്രവർത്തകർ മാറ്റിവച്ചിട്ടുണ്ടാകും.

43 പൊലീസുകാരുള്ള ഇവിടെ ദിവസവും ഉച്ചയ്ക്ക് ഇരുപതിൽ കുറയാതെ ആളുകൾ സ്റ്റേഷനിലെ റെസ്റ്റ് റൂമിലേക്കെത്തും. മറ്റുള്ളവർ ഡ്യൂട്ടിക്കായി സ്റ്റേഷനു പുറത്തായിരിക്കും. ഇരുപത്തിയഞ്ചു വർഷമായി സർവീസിലുള്ളവർ മുതൽ വളരെ ജൂനിയറായ സഹപ്രവർത്തകർ വരെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ പഴയ കലാലയ ഓർമകൾ പോലും മനസ്സിൽ വരാറുണ്ടെന്നു ഇൻസ്പെക്ടർ എം.ഷാജഹാൻ പറയുന്നു.

എസ്ഐ അസരിഫ് ഷെഫീക്കും സഹപ്രവർത്തകരോടൊപ്പം കൂടും. ഒത്തൊരുമിച്ച് ആഹാരം ആസ്വദിച്ച് കഴിക്കുന്ന ഇവരുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പൊലീസ് സേനാംഗങ്ങൾക്കിടയിൽ വർധിച്ചുവരുന്ന മാനസിക സംഘർഷങ്ങളും അതുമൂലമുള്ള പ്രശ്നങ്ങളും വർധിക്കുന്ന കാലത്ത്, സഹപ്രവർത്തകർ എല്ലാവരും ഒരുനേരം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിലെ സ്നേഹവും സന്തോഷവും അത്രയും വലുതാണെന്നു പറയുന്നതിൽ ഈ പോലീസുകാർ  ഒറ്റക്കെട്ട്.

Photo courtesy: Manorama Online News

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • നവോദയ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

    Spread the News

    Spread the Newsആലപ്പുഴയിലെ ഒരു സ്കൂൾ ഹോസ്റ്റലിൽ വ്യാഴാഴ്ച പുലർച്ചെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിനിയായ നേഹ എന്ന വിദ്യാർത്ഥിനിയെ ഹോസ്റ്റൽ കുളിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ ഷിജുവിന്റെയും അനിലയുടെയും മകളായ നേഹയെ, ചെന്നിത്തലയിലെ നവോദയ സ്കൂൾ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിനിയാണ് പുലർച്ചെ നാല് മണിയോടെ കുളിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ കണ്ടെത്തി. സംഭവത്തിൽ മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നേഹ…

  • |

    വിപഞ്ചികയുടെ അമ്മ കുണ്ടറ പോലീസിൽ പരാതി നൽകി

    Spread the News

    Spread the Newsഷാർജയിൽ തന്റെ കൈക്കുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന തൻ്റെ മകൾക്കായി അമ്മയുടെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തതു. കൊല്ലം കുണ്ടറ പോലീസിന്റെ പ്രാഥമിക റിപ്പോർട്ട് (എഫ്‌ഐആർ) പ്രകാരം, ജൂലൈ 8 ന് ഷാർജയിലെ അൽ നഹ്ദയിൽ 32 കാരിയായ വിപഞ്ജിക മണിയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കൊലപാതകത്തിന് ശേഷം സംഭവം ആത്മഹത്യയായി കണക്കാക്കുന്നതായി എഫ്‌ഐആറിൽ പറയുന്നു. കേസിൽ ഒന്നാം പ്രതിയായി വിപഞ്ജികയുടെ…

  • | | | |

    ഡൽഹി മലയാളി അസോസിയേഷൻ, അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

    Spread the News

    Spread the Newsഅന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി വൈദ്യരത്നം ഔഷധശാലയും കേരള ആയുർവേദ ലൈഫും ഡൽഹി മലയാളി അസോസിയേഷനും സംയുക്തമായി യോഗാ ദിനം ആചരിച്ചു. 2014 സെപ്റ്റംബർ 27ന് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ആണ് സംയുക്തരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം അവതരിപ്പിച്ചത്. 2014 ഡിസംബറിൽ ആണ് 177 രാജ്യങ്ങളുടെ പിന്തുണയോടെ കൂടി ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്നത്. വടക്കേ അർധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ആയ…

  • |

    വായ്പ എഴുതി തള്ളുന്ന തിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് കോടതി

    Spread the News

    Spread the Newsമുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം നല്‍കി ഹൈക്കോടതി. തീരുമാനം സെപ്റ്റംബര്‍ പത്തിനകം അറിയിക്കാനാണ് നിര്‍ദേശം. വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്. ഓണ അവധിക്കുശേഷം തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ദുരിതബാധിതരുടെ വായ്പ നേരത്തെ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേ രീതിയില്‍ എന്തുകൊണ്ട് കേന്ദ്രത്തിനും വായ്പകളുടെ ഭാരം ദുരന്തബാധിതരില്‍ നിന്ന്…

  • 2026-ൽ കേരളം പിടിക്കുമെന്ന് അമിത് ഷാ

    Spread the News

    Spread the Newsതിരുവനന്തപുരം: കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരെന്ന് അമിത് ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അണികളുടെയും ബിജെപി നാടിൻ്റെ വികസനവും ലക്ഷ്യമിടുന്നെന്ന് പറഞ്ഞ അദ്ദേഹം വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. Author…

Leave a Reply

Your email address will not be published. Required fields are marked *