വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്: ബി.ജെ.പി ഇലക്ഷൻ കമീഷനുമായി ഒത്തുകളിച്ചു – രാഹുൽ
|

വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്: ബി.ജെ.പി ഇലക്ഷൻ കമീഷനുമായി ഒത്തുകളിച്ചു – രാഹുൽ

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നതായി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്നാണ് കോൺഗ്രസ് എംപിയുടെ ആരോപണം. കർണാടക വോട്ടർ പട്ടിക കാണിച്ച് വ്യാജ വോട്ടർമാരെ ചേർക്കാൻ ശ്രമിച്ചുവെന്ന് ഒരു പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു. ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ” ഭയങ്കർ ചോറി ” (വൻതോതിലുള്ള വോട്ട് മോഷണം) നടന്നതായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി അവകാശപ്പെട്ടു. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം…

റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും
|

റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് എംപിസി യോഗങ്ങളിലായി ആര്‍ബിഐ 25 ബേസിസ് പോയിന്റ് വീതവും 50 ബേസിസ് പോയിന്റും വീതം മൂന്ന് തവണ നിരക്ക് കുറച്ചതിനെ തുടര്‍ന്നാണ് തല്‍സ്ഥിതി നിലവില്‍ വന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ പണം വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്….

സത്യം പാലിച്ച സത്യപാൽമാലിക്, അന്തരിച്ചു
|

സത്യം പാലിച്ച സത്യപാൽമാലിക്, അന്തരിച്ചു

പേരിനെ അന്വർഥമാക്കും വിധം കക്ഷി രാഷ്രീയത്തിന്റെ നിറം നോക്കാതെ വിഷയത്തിന്റെ ശരി – തെറ്റുകളും സത്യവും ഉയർത്തിപ്പിടിച്ച ജമ്മുകാശ്മീര്‍ മുന്‍ ഗവര്‍ണറും ബി ജെ പി നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജമ്മുകാശ്മീർ കൂടാത ഗോവയുടേയും മേഘാലയുടേയും ഗവർണാറയും സത്യപാൽ മാലിക് പ്രവർത്തിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ ജീവിതം തുടങ്ങിയ സത്യപാൽ മാലിക് 1974ലാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്….

അനിൽ അംബാനിയെ ED ചോദ്യം ചെയ്യുന്നു
|

അനിൽ അംബാനിയെ ED ചോദ്യം ചെയ്യുന്നു

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ നിരവധി ഗ്രൂപ്പ് കമ്പനികൾ ഉൾപ്പെട്ട ഒന്നിലധികം തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായി. 66 കാരനായ വ്യവസായിയെ ദേശീയ തലസ്ഥാനത്തെ ഇഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. ഡെപ്യൂട്ടി ഡയറക്ടറുടെയും ജോയിന്റ് ഡയറക്ടറുടെയും മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും ഇഡി ചോദ്യം ചെയ്യലിന് നേതൃത്വം നൽകുകയെന്ന് ഇന്ത്യാ…

അനധികൃത കുടിയേറ്റക്കാരായ 5 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു
|

അനധികൃത കുടിയേറ്റക്കാരായ 5 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരിക്കെ, അനധികൃതമായി അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. ചെങ്കോട്ടയുടെ ആക്‌സസ് കൺട്രോൾ പോയിന്റിന് സമീപം പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 20 നും 25 നും ഇടയിൽ പ്രായമുള്ള ഇവർ പതിവ് പരിശോധനകളിൽ സാധുവായ പ്രവേശന പാസുകൾ ഹാജരാക്കിയില്ലെന്നും അനധികൃതമായി രാജ്യത്ത് താമസിക്കുന്നതായി കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. “എല്ലാവരും അനധികൃത കുടിയേറ്റക്കാരാണ്. അവർ…

|

കുടിവെള്ളത്തിൽ വിഷം ചേർത്ത് വൈരാഗ്യം തീർത്തു

ബെംഗളൂർ: സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ ശ്രീരാമ സേന നേതാവിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് പോലീസ്. ശ്രീരാമ സേനയുടെ സവദത്തി താലൂക്ക് യൂണിറ്റ് പ്രസിഡന്റ് സാഗർ പാട്ടീൽ, കൃഷ്ണ മദാർ, മഗൻഗൗഡ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. ബെലഗാവിയിലെ ഹുളിക്കട്ടി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ വാട്ടർ ടാങ്കിലാണ് പ്രതികൾ വിഷം കലർത്തിയത്.ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രധാനാധ്യാപകനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പ്രതികൾ പദ്ധതി ആസൂത്രണം ചെയ്തത്. വിഷം കലർന്ന വെള്ളം കുടിച്ച്  12 ഓളം വിദ്യാർത്ഥികൾക്ക്…

ഗോത്ര നേതാവ് ഷിബു സോറൻ അന്തരിച്ചു
|

ഗോത്ര നേതാവ് ഷിബു സോറൻ അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ ഗോത്രവർഗ്ഗ നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സ്ഥാപകനേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യ. 81 വയസ്സായിരുന്നു. വാർധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാവുകയും വെന്റിലേറ്റർ സപ്പോർട്ടിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ദിശോം ഗുരുജി” എന്നറിയപ്പെട്ട ശിബു സോറൻ, ജാർഖണ്ഡിന്റെ രാഷ്ട്രീയത്തിലും ഗോത്രവർഗ പ്രസ്ഥാനങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു. 38 വർഷം ജെ…

കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു, ഒരു സൈനികന് പരിക്ക്
|

കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു, ഒരു സൈനികന് പരിക്ക്

ജമ്മു കശ്മീരിലെ കുൽഗാമിൽ കഴിഞ്ഞ മൂന്ന് ദിവസമായി സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്നും തുടരുന്നു. അഖാൽ വനങ്ങളിൽ രാത്രി മുഴുവൻ സ്ഫോടനങ്ങളും വെടിവയ്പ്പും ഉണ്ടായി. ഈ വർഷത്തെ ഏറ്റവും വലിയ സൈനിക ഓപ്പറേഷനായിരിക്കുമെന്ന് ഇന്ത്യൻ ആർമി വൃത്തങ്ങൾ പറഞ്ഞു. ഈ ഏറ്റുമുട്ടലിൽ, ഇതുവരെ മൂന്ന് ഭീകരരെ വധിച്ചുവെന്നും ഒരു സൈനികനും പരിക്കേറ്റുവെന്നും സൈന്യം അറിയിച്ചു. ഹൈടെക് നിരീക്ഷണ സംവിധാനങ്ങളും സ്പെഷ്യൽ പാരാ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഈ ഭീകരവിരുദ്ധ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു.  ജമ്മു കശ്മീർ ഡിജിപിയും…

ജാമ്യം നേടിയ കന്യാസ്ത്രീകൾ ഡൽഹിയിലെ മഠത്തിൽ
|

ജാമ്യം നേടിയ കന്യാസ്ത്രീകൾ ഡൽഹിയിലെ മഠത്തിൽ

ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച്‌ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് മലയാളി കന്യാസ്ത്രീകളെ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹിയിൽ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ ഡൽഹിയിലെ രാജറായിലെ മഠത്തിൽ എത്തിച്ചത്. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ നടക്കും. അതേസമയം ഇവർക്കെതിരായ കേസ് റദ്ദാക്കുന്നതിൽ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷമാകും. ബജറങ് ദൽ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ഇന്ന് ഓൺലൈനായി ദുർഗ്ഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇന്നലെ…

കന്യാസ്ത്രീകൾക്ക് ജാമ്യം; രാജ്യം വിടരുതെന്ന് കോടതി
|

കന്യാസ്ത്രീകൾക്ക് ജാമ്യം; രാജ്യം വിടരുതെന്ന് കോടതി

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്സിലായിരുന്ന കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ് പൂർ പ്രത്യേക എൻഐഎ കോടതിയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്. രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് വൈകീട്ട് തന്നെ ജയിൽ മോചിതരാകുമെന്നാണ് പ്രതീക്ഷ. കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി എന്നിവർക്ക് പുറമേ മൂന്നാം പ്രതി സുഖ്മാൻ മാണ്ഡവിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവർക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്….