|

ആയൂരിൽ കടയുടമയും ജീവനക്കാരിയും തൂങ്ങി മരിച്ചു

കൊല്ലം :ആയൂരിൽ ലാവീഷ് എന്ന ടെക്സ്റ്റൈൽ ഷോപ്പ് ഉടമയും, ടെക്സ്റ്റൈൽസിലെ തന്നെ മാനേജർ ആയിരുന്ന യുവതിയെയും കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ഷോപ്പിലെത്തിയ ജീവനക്കാരാണ് ഷോപ്പിനുള്ളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ അലിയും പള്ളിക്കൽ സ്വദേശിനിയായ ദിവ്യ മോളുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് കടയിലെ മറ്റു ജീവനക്കാർ വെളിപ്പെടുത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ ദിവ്യ മോൾ അലിയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ആയൂരിലെ ലാവീഷ് എന്ന ടെക്സ്റ്റൈൽസിലെ മാനേജർ ആയിരുന്നു….

അമ്മയെത്തി;മിഥുന്റെ സംസ്കാരം വൈകിട്ട് 5 ന്
|

അമ്മയെത്തി;മിഥുന്റെ സംസ്കാരം വൈകിട്ട് 5 ന്

കൊച്ചി: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അവരെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. തോരാക്കണ്ണീരുമായി കലങ്ങിയ മനസോടെ വന്ന സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. ഫുട്ബോൾ കളിക്കാരനാകണമെന്നും സൈന്യത്തിൽ ചേരണമെന്നും ആഗ്രഹിച്ച മിടുക്കനായ വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം കൊല്ലം തേവലക്കര സ്കൂളിൽ അധികൃതരുടെ അനാസ്ഥയുടെ ഇരയായി മരിച്ചത്….

കലാമണ്ഡലം സത്യഭാമക്ക് കോടതിയിൽ തിരിച്ചടി
|

കലാമണ്ഡലം സത്യഭാമക്ക് കോടതിയിൽ തിരിച്ചടി

കൊച്ചി: നിറത്തിന്റെ പേരില്‍ ആര്‍എല്‍വി രാമകൃഷ്ണനെ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് വിവാദങ്ങളില്‍ ഇടംപിടിച്ച കലാമണ്ഡലം സത്യഭാമയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ കലാമണ്ഡലം സത്യഭാമ നല്‍കിയ അപകീര്‍ത്തി കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇരുവര്‍ക്കും എതിരേയുള്ള സത്യഭാമയുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കേസ് എടുത്തിരുന്നു. ഇതിനെതിരേ രാമകൃഷ്ണനും ഉല്ലാസും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹര്‍ജി അനുവദിച്ചായിരുന്നു…

നിപ: സമ്പർക്കപ്പട്ടികയിൽ 648 പേർ
|

നിപ: സമ്പർക്കപ്പട്ടികയിൽ 648 പേർ

സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യവകുപ്പ്. മലപ്പുറത്ത് 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത്…

നാല് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപതിടങ്ങളിൽ മഞ്ഞ
|

നാല് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപതിടങ്ങളിൽ മഞ്ഞ

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം: വയനാട് ഉൾപ്പടെ നാല് ജില്ലകൾക്ക് റെഡ് അലർട്ട്; ഒൻപത് ജില്ലകൾക്ക് മുന്നറിയിപ്പ്കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.നാല് ജില്ലകൾക്ക് റെഡ് അലർട്ടും 5 ജില്ലകൾക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യത പ്രവചനംകേരളത്തിൽ അതിതീവ്ര മഴയ്ക്ക്…

മിഥുന്റെ അമ്മയെത്തും , സംസ്കാരം നാളെ
|

മിഥുന്റെ അമ്മയെത്തും , സംസ്കാരം നാളെ

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മനുവിനാണ് ഇന്നലെ സ്‌കൂളില്‍ വച്ച് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് അതുവഴി കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടി ദാരുണമായ അപകടം സംഭവിച്ചത്. മിഥുന്റെ മരണം സംസ്ഥാനത്തിന്റെയാകെ വേദനയായി മാറിയിരിക്കുകയാണ്. തീരെ ദരിദ്രമായ പശ്ചാത്തലത്തിലുള്ളതാണ് മിഥുന്റെ കുടുംബം. രാവിലെ സ്‌കൂളില്‍ പോയ മകനെ ജീവനില്ലാത്ത ശരീരമായി കാണേണ്ടി വന്നതിന്റെ നടുക്കത്തിലാണ് ഇപ്പോഴും മിഥുന്റെ അച്ഛനും…

കൈക്കുഞ്ഞടക്കം താമസിക്കുന്ന വീടിന് മുന്നിൽ കൊടികുത്തി CPM
|

കൈക്കുഞ്ഞടക്കം താമസിക്കുന്ന വീടിന് മുന്നിൽ കൊടികുത്തി CPM

ആലപ്പുഴ; നൂറനാട് കൈക്കുഞ്ഞടക്കം കുടുംബം താമസിക്കുന്ന വീടിനു മുൻപിൽ പാർട്ടി കൊടി കുത്തി വീട് പൂട്ടിയ സംഭവത്തിൽ സി പി എമ്മിനെതിരെ രൂക്ഷവിമർശനവുമായി കെ സി വേണുഗോപാൽ എം പി. ‌ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നടപടി ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓര്‍മപ്പെടുത്തലാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.വെള്ളം കയറിയ വീട്ടില്‍ നിന്നിറങ്ങി ബന്ധുവീട്ടില്‍ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നില്‍ അനീതിയുടെ ചെങ്കൊടി കുത്തിവെയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിപിഎം ഒറ്റപ്പെട്ട കാഴ്ചയല്ല. കാലങ്ങളായി സി…

ആത്മാവ് പോയി ഇന്ത്യാ മുന്നണി; ആം ആദ്മി പിൻമാറി
|

ആത്മാവ് പോയി ഇന്ത്യാ മുന്നണി; ആം ആദ്മി പിൻമാറി

ആം ആദ്മി പാർട്ടി ഇന്ത്യ മുന്നണിയിൽ നിന്ന് ഔദ്യോഗികമായി പുറത്തുപോയതായും പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന പ്രതിപക്ഷ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്നും വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) ഇന്ത്യാ ബ്ലോക്കിൽ നിന്ന് പുറത്തുപോയതായും പാർലമെന്റിന്റെ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന പ്രതിപക്ഷ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്നും മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് വെള്ളിയാഴ്ച പറഞ്ഞു. “ആം ആദ്മി പാർട്ടി ഇന്ത്യാ മുന്നണിക്ക് പുറത്താണ്. ഞങ്ങളുടെ…

നാളെ KSU സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
|

നാളെ KSU സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

തിരുവനന്തപുരം: നാളെ കേരളത്തില്‍ കെ എസ് യുവിന്റെ പഠിപ്പ് മുടക്ക് സമരം. കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കെ എസ് യു സംസ്ഥാന വ്യാപകമായി നാളെ സ്കൂളുകളിൽ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിൽ സ്കൂളിനോട് ചേർന്ന് വൈദ്യുതി ലൈനിൽ പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം വളരെ ഗൗരവത്തോട് കൂടി നോക്കി കാണേണ്ടതാണ്. സി പി എം മാനേജ്‌മെന്റിൽ ഉള്ള സ്കൂളിന് ഫിറ്റ്നസ്…

അടുത്ത നാല് ദിവസങ്ങളിൽ കനത്ത മഴ:കാലാവസ്ഥാ മുന്നറിയിപ്പുകൾ…..
|

അടുത്ത നാല് ദിവസങ്ങളിൽ കനത്ത മഴ:കാലാവസ്ഥാ മുന്നറിയിപ്പുകൾ…..

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് മുന്നറിയിപ്പുള്ളത്. അടുത്ത നാല് ദിവസത്തേക്ക് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു . അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ…