സമഗ്രമായ സിനിമാ നയം മൂന്ന് മാസത്തിനുള്ളിൽ
|

സമഗ്രമായ സിനിമാ നയം മൂന്ന് മാസത്തിനുള്ളിൽ

അടുത്ത മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനം സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുമെന്ന് കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. കേരള ഫിലിം പോളിസി കോൺക്ലേവിൽ സംസാരിച്ച ചെറിയാൻ, ചലച്ചിത്ര-ടെലിവിഷൻ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സുരക്ഷിതവും നീതിയുക്തവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് ഈ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറഞ്ഞു. മലയാള ചലച്ചിത്ര വ്യവസായത്തിലെ ചൂഷണ ആരോപണങ്ങളെത്തുടർന്ന് നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ നയം വ്യവസ്ഥാപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്നു. “സിനിമയോടുള്ള അഭിനിവേശത്തോടെ ആളുകൾ വ്യവസായത്തിലേക്ക്…

എടോ, ഗോപാലകൃഷ്ണാ അടവ് അങ്ങ് അട്ടത്തിരിക്കട്ടെ…….
|

എടോ, ഗോപാലകൃഷ്ണാ അടവ് അങ്ങ് അട്ടത്തിരിക്കട്ടെ…….

സിനിമാ കോൺക്ലേവിന്റെ സമാപന വേദിയിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നുമായിരുന്നു അടൂർ പറഞ്ഞത്. ഇതിനെതിരെ വേദിയിൽ വെച്ച് തന്നെ കടുത്ത പ്രതിഷേധമാണ് ഗായിക പുഷപവതി ഉയർത്തിയത്. എന്നാൽ സിനിമയുമായി ബന്ധമില്ലാത്ത ആളാണ് തനിക്കെതിരെ പ്രിതിഷേധിച്ചതെന്നായിരുന്നു അടൂരിന്റെ പ്രതികരണം. അടൂരിന്റെ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ് ഗായകരുടെ സംഘടന (Samam). പ്രമുഖരായ പിന്നണി ഗായകരെ സിനിമ…

|

നിർമ്മാണത്തിനിടെ പാലം തകർന്നു; തൊഴിലാളി മരിച്ചു

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് തൊഴിലാളികളെയാണ് അച്ചൻകോവിലാറിൽ കാണാതായത്. ഒരാളെ ഉടൻ രക്ഷപ്പെടുത്തി. പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ ശബ്ദം കേട്ടു. ഇത് പരിശോധിക്കാൻ എഞ്ചിനിയർമാർ അടങ്ങുന്ന സംഘം പാലത്തിൽ കയറി. ഏഴു പേർ അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ പാലം തകർന്നു വീഴുകയായിരുന്നു. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞു…

സദാനന്ദൻ മാസ്റ്ററുടെ കാൽ വെട്ടിയ കേസ്: കുറ്റവാളികൾ കീഴടങ്ങി , ജയിലിലായി
|

സദാനന്ദൻ മാസ്റ്ററുടെ കാൽ വെട്ടിയ കേസ്: കുറ്റവാളികൾ കീഴടങ്ങി , ജയിലിലായി

കണ്ണൂര്‍: രാജ്യസഭാ എംപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദന്റെ കാല്‍ വെട്ടി മാറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ തലശേരി കോടതിയില്‍ കീഴടങ്ങി. ഇവരെ നടപടിക്രമങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 12 പ്രതികളില്‍ എട്ട് പേരെയാണ് ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് കീഴടങ്ങേണ്ടി വന്നത്. 1994 ജനുവരി 25ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നടന്ന കാലമായിരുന്നു ഇത്. സദാനന്ദന്‍ ആക്രമിക്കപ്പെടുന്നതിന് മുമ്പും…

അതി തീവ്ര മഴക്ക് സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ്
|

അതി തീവ്ര മഴക്ക് സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആഗസ്റ്റ് 5, 6 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ഇന്ന് മുതൽ 07 വരെ ഒറ്റപ്പെട്ട  അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. വിവിധ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളി ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ മിന്നൽ പ്രളയങ്ങൾക്കും മണ്ണിടിച്ചിലിനും കാരണമാകുന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. റെഡ് അലർട്ട് 05/08/2025: എറണാകുളം, ഇടുക്കി, തൃശൂർജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്…

|

പള്ളിപ്പുറത്ത് വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ മുഖ്യപ്രതി സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പള്ളിപ്പുറത്തെ രണ്ടരയേക്കർ പുരയിടത്തിൽ പോലീസ് നടത്തിയ പരിശോധനയില്‍ വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 25 മീറ്റര്‍ മാറിയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.സ്ഥലത്തെ പുല്ല് നീക്കിയും മണ്ണുമാറ്റിയും തെരച്ചില്‍ തുടരുകയാണ്. സംശയമുള്ള സ്ഥലങ്ങൾ കുഴിച്ചും കുളം വറ്റിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതാണെന്ന്…

|

കുടിവെള്ളത്തിൽ വിഷം ചേർത്ത് വൈരാഗ്യം തീർത്തു

ബെംഗളൂർ: സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ ശ്രീരാമ സേന നേതാവിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് പോലീസ്. ശ്രീരാമ സേനയുടെ സവദത്തി താലൂക്ക് യൂണിറ്റ് പ്രസിഡന്റ് സാഗർ പാട്ടീൽ, കൃഷ്ണ മദാർ, മഗൻഗൗഡ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. ബെലഗാവിയിലെ ഹുളിക്കട്ടി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ വാട്ടർ ടാങ്കിലാണ് പ്രതികൾ വിഷം കലർത്തിയത്.ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രധാനാധ്യാപകനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പ്രതികൾ പദ്ധതി ആസൂത്രണം ചെയ്തത്. വിഷം കലർന്ന വെള്ളം കുടിച്ച്  12 ഓളം വിദ്യാർത്ഥികൾക്ക്…

ഗോത്ര നേതാവ് ഷിബു സോറൻ അന്തരിച്ചു
|

ഗോത്ര നേതാവ് ഷിബു സോറൻ അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ ഗോത്രവർഗ്ഗ നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സ്ഥാപകനേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യ. 81 വയസ്സായിരുന്നു. വാർധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാവുകയും വെന്റിലേറ്റർ സപ്പോർട്ടിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ദിശോം ഗുരുജി” എന്നറിയപ്പെട്ട ശിബു സോറൻ, ജാർഖണ്ഡിന്റെ രാഷ്ട്രീയത്തിലും ഗോത്രവർഗ പ്രസ്ഥാനങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു. 38 വർഷം ജെ…

|

14 വർഷമായി ഭാര്യക്ക് ശമ്പളമില്ല; ഭർത്താവ് ജീവനൊടുക്കി

റാന്നി: എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. അത്തിക്കയം നാറാണംമുഴി വടക്കേ ചെരുവിൽ ത്യാഗരാജന്റെ മകൻ ഷിജോ (47 )ആണ് ജീവനൊടുക്കിയത്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഷിജോ. നാറാണം മുഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. ഇവർക്ക് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ DEO ഓഫീസ് തുടർനടപടി ഒന്നും എടുത്തില്ല. ഇതിൽ മനംനൊന്താണ് ഷിജോ…

എണ്ണ വാങ്ങി റഷ്യയെ സഹായിക്കരുതെന്ന് ഇന്ത്യയോട് അമേരിക്ക
|

എണ്ണ വാങ്ങി റഷ്യയെ സഹായിക്കരുതെന്ന് ഇന്ത്യയോട് അമേരിക്ക

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ വിമർശിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറ്റസഹായി, ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നൽകുന്ന രാജ്യമാണിതെന്ന് ആരോപിച്ചു. മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ഇത്. ട്രംപിന്റെ ഏറ്റവും സ്വാധീനമുള്ള ഉപദേഷ്ടാക്കളിൽ ഒരാളായ സ്റ്റീഫൻ മില്ലർ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ട്രംപ് വ്യക്തമായി വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. “റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഈ യുദ്ധത്തിന് ധനസഹായം നൽകുന്നത് ഇന്ത്യ…