വെളിച്ചെണ്ണ വില വർദ്ധന: സർക്കാർ ഇടപെടുന്നു
|

വെളിച്ചെണ്ണ വില വർദ്ധന: സർക്കാർ ഇടപെടുന്നു

സംസ്ഥാനത്ത് വെളിച്ചെണ്ണ വില വർദ്ധനവിൽ സർക്കാർ ഇടപെടുന്നു. ഓണത്തോടനുബന്ധിച്ച് വിലക്കയറ്റം തടയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കൊച്ചിയിൽ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികൾ ഉറപ്പു നൽകുകയായിരുന്നു. വ്യവസായികൾക്കും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരു പോലെ സഹായകരമാകുന്ന രീതിയിൽ വിലക്കയറ്റം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ നടത്തുന്ന ടെണ്ടറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കം….

ജയിലിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചു
|

ജയിലിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചു

മതപരിവർത്തന – മനുഷ്യക്കടത്ത് കേസിൽ ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കീഴ്‌ക്കോടതിയും സെഷൻസ് കോടതിയും തള്ളി. മനുഷ്യക്കടത്ത് കുറ്റം ചുമത്തിയതിനാൽ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്ന് സെഷൻസ് കോടതി അധ്യക്ഷനായ ജഡ്ജി അനീഷ് ദുബെ (എഫ്‌ടി‌എസ്‌സി) വിധിച്ചു, ഇത് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) കോടതിയുടെ പരിധിയിൽ വരുന്നു. കേസ് ഇനി ബിലാസ്പൂരിലെ എൻഐഎ കോടതി പരിഗണിക്കും. അതുവരെ കന്യാസ്ത്രീകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. പരാതിക്കാരിയുടെ അഭിഭാഷകൻ രാജ്കുമാർ…

ഇന്ത്യക്ക് ഇരുട്ടടി; ആഗസ്റ്റ് 1 മുതൽ 35% തീരുവ പ്രഖ്യാപിച്ച് ട്രoപ്
|

ഇന്ത്യക്ക് ഇരുട്ടടി; ആഗസ്റ്റ് 1 മുതൽ 35% തീരുവ പ്രഖ്യാപിച്ച് ട്രoപ്

വാഷിങ്ടണ്‍: പൊടുന്നനെ  ഇന്ത്യയ്ക്ക് 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും ഇന്ത്യ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇനി ചെലവ് കൂടും. ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. താരിഫ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും അമേരിക്ക മുഖവിലക്കെടുത്തില്ല. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ താരിഫ് ആയിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പോലും…

വയനാട് ദുരന്തം: അതിജീവിതർക്ക് ആശ്വാസ നടപടികൾ
|

വയനാട് ദുരന്തം: അതിജീവിതർക്ക് ആശ്വാസ നടപടികൾ

മനുഷ്യരുടെ മനസ്സിലും മണ്ണിലും ഉരുൾ പൊട്ടിയ ദിവസം . മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതിനു ശേഷം അഞ്ച് മാസം കഴിയുമ്പോൾ മാതൃകാ വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. വീടിന്റെ പെയിന്റിംഗ് പണി നടക്കുന്നു. മഴ തടസം സൃഷ്ടിച്ചില്ലെങ്കിൽ ഈ മാസം വീടിന്റെ പണി പൂത്തിയാകും. അഞ്ച് സോണുകളിലായി നിർമ്മിക്കുന്ന…

ട്രംപിനെ കള്ളനെന്ന് വിളിക്കാമോ, മോദിയോട് രാഹുൽ
|

ട്രംപിനെ കള്ളനെന്ന് വിളിക്കാമോ, മോദിയോട് രാഹുൽ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതില്‍ തന്റെ പങ്കിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കള്ളം പറയുകയാണെന്ന് പറയാന്‍ നരേന്ദ്ര മോദിക്ക് പറയാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു, മോദി അത് ചെയ്താല്‍ ട്രംപ് സത്യം തുറന്നുപറയും എന്നും രാഹുല്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് കള്ളം പറയുകയാണെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമായി പ്രസ്താവിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും…

‘അമ്മ’ തെരഞ്ഞെടുപ്പ്: കലഹം , കാഹളം…….
|

‘അമ്മ’ തെരഞ്ഞെടുപ്പ്: കലഹം , കാഹളം…….

പൊതുതെരഞ്ഞെടുപ്പിനെ ഓർമ്മപ്പെടുത്തുന്നതുപോലെ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചൂടുളള ചർച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തവണ മത്സരരംഗത്തുളളവർ അമ്മയെ നയിക്കാൻ അത്ര പോരെന്ന് കരുതുന്ന താരങ്ങളുണ്ട്. മോഹൻലാൽ തന്നെ വേണം പ്രസിഡണ്ടാകാൻ എന്നതിൽ അമ്മയ്ക്കുളളിൽ രണ്ടഭിപ്രായമില്ല. എന്നാൽ ഇപ്പോൾ മത്സരരംഗത്തുളളത് ജഗദീഷിനേയും ശ്വേതാ മേനോനെയും പോലുളളവരാണ്. പഴയ നേതൃത്വമാണ് മികച്ചതെന്നാണ് ചിലരുടെ നിലപാട്. നേരത്തെ അമ്മയുടെ ജനറൽ സെക്രട്ടറിയായി ഇടവേള ബാബു ഉളളപ്പോൾ സംഘടനയിൽ അച്ചടക്കമുണ്ടായിരുന്നു എന്നാണ് നടി മാലാ പാർവ്വതി പറയുന്നത്. ഇടവേള ബാബുവിന്റെ ‘അച്ചടക്കം’ എന്തായിരുന്നുവെന്ന്…

ചൈന രാഹുലിന് സ്വകാര്യ ട്യൂഷൻ കൊടുക്കുന്നു: വിദേശകാര്യമന്ത്രി
|

ചൈന രാഹുലിന് സ്വകാര്യ ട്യൂഷൻ കൊടുക്കുന്നു: വിദേശകാര്യമന്ത്രി

ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാക്കിസ്ഥാനും ചൈനയും ഒരേ നെക്സസ് ആണെന്ന് രാഹുൽ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. പാക് അധിനിവേശ കാശ്മീർ കോൺഗ്രസ് സർക്കാർ വിട്ട് കൊടുത്തതിനാലാണ് ഇരുരാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിനെ ‘ചൈന ഗുരു’ എന്നും മന്ത്രി പരിഹസിച്ചു. യു പി എ ഭരണകാലത്ത് സംഭവിച്ച തെറ്റുകൾക്ക് രാജ്യം ഇന്ന് വില നൽകേണ്ടി വരുന്നുവെന്നും അദ്ദേഹം…

കന്യാസ്ത്രീകളെ സന്ദർശിച്ച് LDF സംഘവും
|

കന്യാസ്ത്രീകളെ സന്ദർശിച്ച് LDF സംഘവും

ഛത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ സന്ദർശിച്ച് എൽഡിഎഫ് പ്രതിനിധി സംഘം. ഇടത് എംപിമാർ ഉൾപ്പെടുന്ന എൽഡിഎഫ് പ്രതിനിധി സംഘം ദുർഗ് ജയിലിൽ എത്തിയാണ് കന്യാസ്ത്രീകളെ കണ്ടത്. ബൃന്ദാ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള ആറംഗസംഘം സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരുമായി സംസാരിച്ചു. ഇന്നലെ വൈകിട്ട് കന്യാസ്ത്രീമാരെ സന്ദർശിക്കാൻ എത്തിയെങ്കിലും സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. സന്ദര്‍ശന സമയം വൈകിയെന്ന കാരണം പറഞ്ഞാണ് ജയില്‍ അധികൃതര്‍ സന്ദര്‍ശം തടഞ്ഞത്. ബൃന്ദാ കാരാട്ട്, ആനി രാജ, എംപിമാരായ കെ…

നിസാർ ദൗത്യം: ഇന്ന് വിക്ഷേപണം
|

നിസാർ ദൗത്യം: ഇന്ന് വിക്ഷേപണം

ശുഭാൻഷു ശുക്ലയുടെ ആക്സിയം -4 ദൗത്യത്തിനുശേഷം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) വീണ്ടും വിക്ഷേപണവുമായി തിരിച്ചെത്തുകയാണ്.  നാസയുമായി ചേർന്ന് നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാർ) ദൗത്യം ഇന്ന് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിന് മുകളിലും താഴെയുമായി സംഭവിക്കുന്ന ഏറ്റവും ശാന്തമായ ചലനങ്ങൾ പകർത്തിക്കൊണ്ട്, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഭൂമിയുടെ മാപ്പ് ചെയ്യാൻ ഈ പവർഹൗസ് ഉപഗ്രഹം ഒരുങ്ങിയിരിക്കുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ശക്തമായ ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV-MkII)…

റഷ്യയിൽ കനത്ത ഭൂകമ്പം, ജപ്പാനിലും സുനാമി മുന്നറിയിപ്പ്
|

റഷ്യയിൽ കനത്ത ഭൂകമ്പം, ജപ്പാനിലും സുനാമി മുന്നറിയിപ്പ്

റഷ്യയിലെ  കിഴക്കൻ പെനിൻസുലയിൽ ബുധനാഴ്ച 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇതിന് പിന്നാലെ 4 മീറ്റർ (13 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. ഭൂകമ്പത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ്, ജപ്പാൻ, സമീപ രാജ്യങ്ങളുടെ ചില ഭാഗങ്ങൾ എന്നിവയ്ക്ക് പസഫിക് സമുദ്രത്തിലെ സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. അവാച്ച ഉൾക്കടലിൽ ഏകദേശം 165,000 ജനസംഖ്യയുള്ള തീരദേശ നഗരമായ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിയുടെ കിഴക്ക്-തെക്കുകിഴക്കായി ഏകദേശം 125 കിലോമീറ്റർ (80…