സ്വർണ്ണം നാണയമായി വാങ്ങുന്നവർ ഇനി ശ്രദ്ധിക്കുക
|

സ്വർണ്ണം നാണയമായി വാങ്ങുന്നവർ ഇനി ശ്രദ്ധിക്കുക

കൊച്ചി: സ്വര്‍ണം ആഭരണമായി മാത്രമല്ല ആളുകള്‍ വാങ്ങി വയ്ക്കുന്നത്. നാണയമായും വാങ്ങുന്നുണ്ട്. കൂടാതെ ബാറുകള്‍ ആയും ഡിജിറ്റല്‍ ആയും സ്വര്‍ണം വാങ്ങുന്നവര്‍ അടുത്ത കാലത്ത് വര്‍ധിച്ചു വരുന്നു. ഈ സാഹചര്യത്തില്‍ വിപണിയിലെ സുതാര്യത ഉറപ്പാക്കാന്‍ ചില നടപടികള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ സ്വര്‍ണനാണയം വാങ്ങിവച്ചവര്‍ക്ക് ഇത് ആശങ്കയാകാം. എന്നാല്‍ സ്വര്‍ണ വിപണിയിലെ ചൂഷണം തടയുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും നടപ്പാക്കുക. അതിനിടെ, സ്വര്‍ണം തൂക്കുന്ന ഇലക്ട്രോണിക് ബാലന്‍സുകളുടെ അക്വറസി ഒരു…

|

ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പ് : കുട്ടികൾ കഷ്ടിച്ച് രക്ഷപ്പെട്ടു

തൃശ്ശൂരിലെ സ്വകാര്യ സ്‌കൂളിൽ ക്ലാസ് മുറിയിലെ മേശവലിപ്പിൽ മൂർഖൻ പാമ്പ്. മേശവലിപ്പ് തുറന്ന കുട്ടികൾ പാമ്പിന്റെ കടിയേൽക്കാതിരുന്നത് തലനാരിഴയ്ക്ക്. കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.ഇന്ന് വൈകിട്ട് അവസാന പീരിയഡിലാണ്‌ സംഭവം നടന്നത്. പുസ്തകം എടുക്കാൻ വേണ്ടി കുട്ടികൾ മേശവലിപ്പ് തുറന്നപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്.തുടർന്ന് കുട്ടികൾ ക്ലാസ് ടീച്ചറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്‌കൂളിലെ അധ്യാപകർ ചേർന്നു ക്ലാസ് മുറിക്കുള്ളിൽ നിന്ന് കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. തുടർന്ന് പാമ്പിനെ അവിടെ…

അതി തീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്
|

അതി തീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 19/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 20/07/2025: കണ്ണൂർ, കാസർഗോഡ്. ജില്ലകളിൽ…

പ്രധാനമന്ത്രി മോദി ഇംഗ്ലണ്ടും മാലിയും സന്ദർശിക്കും
|

പ്രധാനമന്ത്രി മോദി ഇംഗ്ലണ്ടും മാലിയും സന്ദർശിക്കും

പ്രധാന വ്യാപാര കരാറുകളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 23 മുതൽ 26 വരെ യുണൈറ്റഡ് കിംഗ്ഡത്തിലേക്കും മാലിദ്വീപിലേക്കും ഒരു സുപ്രധാന ദ്വിരാഷ്ട്ര പര്യടനം നടത്തും. ജൂലൈ 23-24 തീയതികളിൽ പ്രധാനമന്ത്രി മോദിയുടെ യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള യാത്രയുടെ ആദ്യ ഘട്ടം, അവിടെ അദ്ദേഹം ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടി‌എ) ഒപ്പുവെക്കും. ഈ കരാർ, യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തെയും ബാധിക്കും, അതുവഴി ഇന്ത്യയിലേക്കുള്ള വിസ്കി,…

ഏഷ്യാ കപ്പ് – 2025 അനിശ്ചിതത്വത്തിൽ
|

ഏഷ്യാ കപ്പ് – 2025 അനിശ്ചിതത്വത്തിൽ

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗം ധാക്കയിൽ നടന്നാൽ അത് ബഹിഷ്‌കരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) മറ്റ് നിരവധി അംഗ ബോർഡുകളും തീരുമാനിച്ചതിനെത്തുടർന്ന് 2025 ലെ ഏഷ്യാ കപ്പ് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നു. ജൂലൈ 24 ന് ബംഗ്ലാദേശിന്റെ തലസ്ഥാനത്ത് എസിസി യോഗം നടക്കും. ധാക്കയിൽ നടന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ എസിസി ചെയർപേഴ്‌സൺ മൊഹ്‌സിൻ നഖ്‌വിയെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർപേഴ്‌സൺ മൊഹ്‌സിൻ നഖ്‌വിയെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ഒരു ഉന്നത വൃത്തങ്ങൾ…

ഷൂട്ടിംഗിനിടെ ഷാരുഖ് ഖാന് പരിക്ക്, സുഖംപ്രാപിക്കുന്നു
|

ഷൂട്ടിംഗിനിടെ ഷാരുഖ് ഖാന് പരിക്ക്, സുഖംപ്രാപിക്കുന്നു

കിംഗ് എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നടൻ ഷാരൂഖ് ഖാന് നടുവിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നും നടൻ സുഖം പ്രാപിച്ചുവരികയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.  ഈ സംഭവം നിർമ്മാണ ഷെഡ്യൂളിനെ ബാധിച്ചുവെങ്കിലും സെപ്റ്റംബറിൽ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിക്കിനെത്തുടർന്ന് ഷാരൂഖ് അമേരിക്കയിലേക്ക് പോയി, തുടർന്ന് യുകെയിലേക്ക് താമസം മാറി, അവിടെ അദ്ദേഹം കുടുംബത്തോടൊപ്പം സുഖം പ്രാപിച്ചുവരികയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ നെറ്റ്ഫ്ലിക്സിന്റെ ‘ദി ആർക്കീസ്’ എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച സുഹാന ഖാന്റെ…

|

ആയൂരിൽ കടയുടമയും ജീവനക്കാരിയും തൂങ്ങി മരിച്ചു

കൊല്ലം :ആയൂരിൽ ലാവീഷ് എന്ന ടെക്സ്റ്റൈൽ ഷോപ്പ് ഉടമയും, ടെക്സ്റ്റൈൽസിലെ തന്നെ മാനേജർ ആയിരുന്ന യുവതിയെയും കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ഷോപ്പിലെത്തിയ ജീവനക്കാരാണ് ഷോപ്പിനുള്ളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ അലിയും പള്ളിക്കൽ സ്വദേശിനിയായ ദിവ്യ മോളുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് കടയിലെ മറ്റു ജീവനക്കാർ വെളിപ്പെടുത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ ദിവ്യ മോൾ അലിയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ആയൂരിലെ ലാവീഷ് എന്ന ടെക്സ്റ്റൈൽസിലെ മാനേജർ ആയിരുന്നു….

അമ്മയെത്തി;മിഥുന്റെ സംസ്കാരം വൈകിട്ട് 5 ന്
|

അമ്മയെത്തി;മിഥുന്റെ സംസ്കാരം വൈകിട്ട് 5 ന്

കൊച്ചി: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അവരെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. തോരാക്കണ്ണീരുമായി കലങ്ങിയ മനസോടെ വന്ന സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. ഫുട്ബോൾ കളിക്കാരനാകണമെന്നും സൈന്യത്തിൽ ചേരണമെന്നും ആഗ്രഹിച്ച മിടുക്കനായ വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം കൊല്ലം തേവലക്കര സ്കൂളിൽ അധികൃതരുടെ അനാസ്ഥയുടെ ഇരയായി മരിച്ചത്….

കലാമണ്ഡലം സത്യഭാമക്ക് കോടതിയിൽ തിരിച്ചടി
|

കലാമണ്ഡലം സത്യഭാമക്ക് കോടതിയിൽ തിരിച്ചടി

കൊച്ചി: നിറത്തിന്റെ പേരില്‍ ആര്‍എല്‍വി രാമകൃഷ്ണനെ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് വിവാദങ്ങളില്‍ ഇടംപിടിച്ച കലാമണ്ഡലം സത്യഭാമയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ കലാമണ്ഡലം സത്യഭാമ നല്‍കിയ അപകീര്‍ത്തി കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇരുവര്‍ക്കും എതിരേയുള്ള സത്യഭാമയുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കേസ് എടുത്തിരുന്നു. ഇതിനെതിരേ രാമകൃഷ്ണനും ഉല്ലാസും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹര്‍ജി അനുവദിച്ചായിരുന്നു…

നിപ: സമ്പർക്കപ്പട്ടികയിൽ 648 പേർ
|

നിപ: സമ്പർക്കപ്പട്ടികയിൽ 648 പേർ

സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യവകുപ്പ്. മലപ്പുറത്ത് 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത്…