പുരാതന ഖനനങ്ങൾ പരിസ്ഥിതി ആഘാതം ഉണ്ടാക്കിയിട്ടില്ല.

Spread the News

ഇസ്രായേൽ :ആധുനിക യുഗത്തിലെ ഖനികൾ പോലെ, പുരാതന ഖനനവും ലോഹനിർമ്മാണവും വളരെ വിഷലിപ്തവും അപകടകരവുമാണെന്ന് പണ്ഡിതന്മാർ പണ്ടേ അനുമാനിച്ചിരുന്നു, ഈ വ്യവസായത്തിന് പരിസ്ഥിതിയിലും സമീപ സമൂഹങ്ങളിലും ദീർഘകാല, ഹാനികരമായ സ്വാധീനം ഉണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ സോളമൻ രാജാവിൻ്റെ കഥകളിൽ കാണുന്ന ചെമ്പ് ഖനികൾ അടിസ്ഥാനമാക്കിയുള്ള പുതിയ ഗവേഷണം ആ സിദ്ധാന്തത്തെ മാറ്റിമറിക്കുന്നതാണ്

തെക്കൻ ഇസ്രായേലിലെ ടിംന ഏരിയ ഖനികളിൽ നിന്നുള്ള മണ്ണ് സാമ്പിളുകളുടെ പുതിയ പഠനം, ടെൽ അവീവ് സർവകലാശാലയിലെ പ്രൊഫ. ഈറസ് ബെൻ-യോസഫും അദ്ദേഹത്തിൻ്റെ സംഘവും ആണ് നടത്തിയത്.പുരാതന ചെമ്പ് വ്യവസായത്തിൻ്റെ ഫലമായുണ്ടായ ലോഹ മലിനീകരണം വളരെ കുറവായിരുന്നു. ഖനികളുടെ ഫലമായുണ്ടായ “പണ്ടത്തെയും ഇന്നത്തെയും ജനസംഖ്യയിൽ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ അനുഭവിച്ചിട്ടില്ല”, ബെൻ-യോസെഫ് പറയുന്നു.

പ്രീ-റോമൻ ചെമ്പ് വ്യവസായം ആഗോള പരിസ്ഥിതിയിൽ മലിനീകരണമുണ്ടാക്കുന്ന സ്വാധീനം ചെലുത്തിയിട്ടില്ല” എന്ന പഠനം നവംബർ അവസാനത്തിൽ പിയർ റിവ്യൂഡ് സയൻ്റിഫിക് റിപ്പോർട്ടുകളിൽ (നേച്ചർ) പ്രസിദ്ധീകരിച്ചു. TAU യുടെ പുരാവസ്തു വകുപ്പിലെ ബെൻ-യോസെഫ്, ഡോ. ഒമ്രി യാഗൽ, വില്ലി ഒൻഡ്രിസെക്, ഡോ. ആരോൺ ഗ്രീനർ എന്നിവരടങ്ങിയ ഗവേഷണ സംഘത്തിലെ മുഖ്യർ.

പുരാതന ഖനനത്തിൻ്റെ പാരിസ്ഥിതിക ആഘാതത്തെ അമിതമായി പെരുപ്പിച്ചു കാണിക്കുന്ന ഈ മുൻ പഠനങ്ങളിൽ ഭൂരിഭാഗവും തെറ്റാണെന്ന് ഞങ്ങൾ പറയുന്നു എന്നതാണ് വലിയ കാര്യം, അദ്ദേഹം പറഞ്ഞു.ടൈംസ് ഓഫ് ഇസ്രായേൽ ആണ് ഈ ഇന്റർവ്യൂ പുറത്തു കൊണ്ടുവന്നത്.

Author

  • Deepu L Raj

    A commerce graduate and tech enthusiast, he has been shaping computer-aided design and development since the early 2000s. Also a writer, poet, and political observer, his multifaceted interests bring depth and insight to his creative and analytical pursuits.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *