ഡൽഹിയിൽ വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം ഹരിയാന, 4.1 തീവ്രത രേഖപ്പെടുത്തി
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് വീണ്ടും ഭൂചലനം ഉണ്ടായി. രാവിലെ 9.05 ഓടെയാണ് ഈ പ്രകമ്പനം അനുഭവപ്പെട്ടത്.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് വീണ്ടും ഭൂചലനം ഉണ്ടായി. രാവിലെ 9.05 ഓടെയാണ് ഈ പ്രകമ്പനം അനുഭവപ്പെട്ടത്.
പ്രകൃതിയോടുള്ള നമ്മുടെ സമീപനം കൂടുതൽ ഉത്തരവാദിത്വമുള്ളതാകുന്നതോടുകൂടി മാത്രമേ പരിസ്ഥിതിലോല പ്രദേശങ്ങളിലെ പ്രകൃതിയുടെ താളം നിലനിർത്താനാകു.
ജൂലൈ 1 മുതൽ തത്കാൽ ബുക്കിങ്ങിന് ആധാർ ലിങ്കിംഗ് നിർബന്ധമാക്കി ഐആർസിടിസി. വെബ്സൈറ്റിലോ തൽക്കാൽ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ജൂലൈ ഒന്നു മുതൽ IRCTC ഉപഭോക്‌തൃ അക്കൗണ്ട് ആധാർ നമ്പറുമായി ലിങ്ക് ചെയ്യണം.
ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.
സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ഓരോ വകുപ്പും ആദ്യഘട്ടത്തിൽ സെക്രട്ടറി/ഡയറക്‌ടർ/ സ്ഥാപനമേധാവികൾ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് അദാലത്തിൻ്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും ജീവനക്കാരോട് വിശദീകരിക്കേണ്ടതാണ്. അധിക നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും, വകുപ്പുതലത്തിൽ വകുപ്പ് സെക്രട്ടറിമാരും ഉചിതമായ നിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിക്കേണ്ടതാണ്.
വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ആറോളം തസ്തികൾക്ക് അനുമതി നൽകി ഗവൺമെൻറ്. കൊട്ടാരക്കര വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് ബാച്ചിൽ എച്ച്.എസ്.എസ്.റ്റി ജൂനിയറിന്റെ രണ്ട് തസ്തികകൾ, എച്ച്.എസ്.എസ്.റ്റി.യുടെ മൂന്ന് തസ്തികകൾ എന്നിവ സൃഷ്ടിക്കുന്നതിനും എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) ജൂനിയറിന്റെ ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്‍കി. 25 തീയതി പുറത്തിറക്കിയ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുള്ള പത്രക്കുറിപ്പിൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇക്കാര്യം അറിയിച്ചത്
ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ തീരുമാനിച്ചു. 25 തീയതി പുറത്തിറക്കിയ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുള്ള പത്രക്കുറിപ്പിൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇക്കാര്യം അറിയിച്ചത് കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ്…
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. പക്ഷാഘാതത്തെത്തുടർന്ന് മൂന്ന് വർഷത്തിലേറെയായ് മകൻ അരുൺ കുമാറിന്റെ വസതിയിൽ താമസിച്ചു വരികയായിരുന്നു വി.എസ്.
ആര്യാടൻ ഷൗക്കത്തിലൂടെ നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. 11077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്തിന് 69932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനു 59140 വോട്ടും പി വി . അൻവറിന് 17873 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. സ്വതന്ത്രനും സിറ്റിംഗ് എംഎൽഎയും ആയിരുന്ന പി വി അൻവർ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും മോശമില്ലാത്ത നിലയിൽ തന്റെ സ്വാധീനം നിലനിർത്തി. യുഡിഎഫും കോൺഗ്രസ് മുസ്ലിം…
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി വൈദ്യരത്നം ഔഷധശാലയും കേരള ആയുർവേദ ലൈഫും ഡൽഹി മലയാളി അസോസിയേഷനും സംയുക്തമായി യോഗാ ദിനം ആചരിച്ചു. 2014 സെപ്റ്റംബർ 27ന് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ആണ് സംയുക്തരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം അവതരിപ്പിച്ചത്. 2014 ഡിസംബറിൽ ആണ് 177 രാജ്യങ്ങളുടെ പിന്തുണയോടെ കൂടി ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്നത്. വടക്കേ അർധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ആയ ജൂൺ 21…