സ്നേഹത്തിന് തടവറ ഒരു തടയണയല്ലെന്ന് കോടതി

സ്നേഹത്തിന് തടവറ ഒരു തടയണയല്ലെന്ന് കോടതി

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹം കഴിക്കാൻ കേരള ഹൈക്കോടതി അസാധാരണ നടപടിയിലൂടെ പരോൾ അനുവദിച്ചു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുള്ള പെൺകുട്ടിയുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. തടവുകാരനെ പരിഗണിച്ചായിരുന്നില്ല ഈ വിധി. മറിച്ച്, തന്‍റെ പങ്കാളിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടും അയാളെ വിവാഹം കഴിക്കാൻ തയ്യാറായ ധീരയും സ്നേഹസമ്പന്നയുമായ പെൺകുട്ടിയെ പരിഗണിച്ചാണ് ഈ ആനുകൂല്യം. ‘സ്നേഹം അതിരുകൾ…

നിർമ്മാണത്തിനിടെ കമ്പി താഴേക്ക് വീണ് റെയിൽവേ യാത്രക്കാർക്ക് പരിക്ക്

നിർമ്മാണത്തിനിടെ കമ്പി താഴേക്ക് വീണ് റെയിൽവേ യാത്രക്കാർക്ക് പരിക്ക്

കൊല്ലം റെയിൽവേ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിൻ്റ നിർമാണത്തിനിടെ അപകടം. പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിൽ കമ്പി വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്. നീരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും മൈനാഗ പ്പള്ളി കടപ്പയിൽ എൽവിഎച്ച്എസ് അധ്യാപികയുമായ ആശാലത (52) എന്നിവർക്കാണ് പരിക്ക്. രാവിലെ 9.50ന് ചെന്നൈ മെയിലിൽ വന്ന യാത്രക്കാർ പുറത്തിറങ്ങി നടക്കുമ്പോഴായിരുന്നു അപകടം. യാത്രക്കാരുടെ നിലവിളി കേട്ട പാർക്കിങ് ഏരിയയിലെ ഓട്ടോ ഡ്രൈവർമാരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. റെയിൽവേ സ്റ്റേഷനിൽ  വെള്ളിയാഴ്ച രാവിലെ…

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ…

നിപ കേസുകളില്ല; നിയന്ത്രണങ്ങളും ഇല്ല

നിപ കേസുകളില്ല; നിയന്ത്രണങ്ങളും ഇല്ല

പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 499 പേര്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മക്കരപ്പറമ്പ് കൂട്ടിലങ്ങാടി മങ്കട കുറുവ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേരാണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. മലപ്പുറത്ത് 23…

വിവാഹമേചനം; നയൻതാരയുടെ മറുപടി
|

വിവാഹമേചനം; നയൻതാരയുടെ മറുപടി

വിവാഹമോചനത്തെയും പ്രൊഫഷണൽ തിരഞ്ഞെടുപ്പുകളെയും കുറിച്ചുള്ള മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്ക് മറുപടിയായി നടി നയൻതാര ഒരു രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രംഗത്ത് വന്നു. അടുത്തിടെ, താനും ഭർത്താവ് സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജാനി മാസ്റ്ററോടൊപ്പം അവരുടെ വരാനിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചതിന് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഇരുവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ വിഘ്‌നേഷ് ശിവനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നടി ഈ വിവാഹമോചന കിംവദന്തികൾക്ക് അന്ത്യം…

അക്കാദമി അടച്ചില്ല; ടെന്നീസ് താരം രാധികയെ അച്ഛൻ വെടി വെച്ച് കൊലപ്പെടുത്തി

അക്കാദമി അടച്ചില്ല; ടെന്നീസ് താരം രാധികയെ അച്ഛൻ വെടി വെച്ച് കൊലപ്പെടുത്തി

ദേശീയ ടെന്നീസ് താരം രാധിക യാദവിൻ്റെ മരണത്തിന് പിന്നിൽ പിതാവ് തന്നെയെന്ന് ആരോപണം. ഗുരുഗ്രാമിലെ സെക്ടർ 57ലെ വീട്ടിൽ വെച്ച് 25 കാരിയായ ദേശീയ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് ദീപക് യാദവ് വെടിവച്ചു കൊന്നതായാണ് പരാതി. മകളുടെ വരുമാനം കൊണ്ടാണ് താൻ ജീവിക്കുന്നതെന്ന് ആളുകൾ പരിഹസിക്കുന്നത് കേട്ട് താൻ അസ്വസ്ഥനാണെന്നും അവളുടെ സ്വഭാവത്തെ ആളുകൾ ചോദ്യം ചെയ്യുന്നത് പോലും കേട്ടിട്ടുണ്ടെന്നും ദീപക് പോലീസിനോട് പറഞ്ഞു. അക്കാദമി അടച്ചുപൂട്ടാൻ പലതവണ രാധികയോട് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു….

അമിത് ഷാ ഇന്ന് കേരളത്തിൽ

അമിത് ഷാ ഇന്ന് കേരളത്തിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കേരളത്തിൽ. രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രിക്ക് തിരുവനന്തപുരത്ത് രണ്ട് പരിപാടികളിലാണ് ഉള്ളത്. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനം, പുത്തരിക്കണ്ടം മൈതാനത്തെ പൊതുപരിപാടി എന്നിവയാണ് അത്. ജൂലൈ 12ന് തിരുവനന്തപുരത്ത് നിന്നും വൈകിട്ട് നാല് മണിയോടെ മടങ്ങുന്ന മന്ത്രി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ ശേഷം ഡല്‍ഹിക്ക് മടങ്ങും.

കീo ഫലം പുതുക്കി പ്രസിദ്ധീകരിച്ചു.

കീo ഫലം പുതുക്കി പ്രസിദ്ധീകരിച്ചു.

യുദ്ധകാലാടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു. 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ 21 പേര്‍ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കില്‍ 43 പേര്‍ ഉള്‍പ്പെട്ടിരുന്നു. പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്. രണ്ടാം റാങ്ക് എറണാകുളം ചെറായി…

പുറത്താക്കി തരൂ ,തരൂ…..കോൺഗ്രസ്സിനോട് ,തരൂർ

പുറത്താക്കി തരൂ ,തരൂ…..കോൺഗ്രസ്സിനോട് ,തരൂർ

ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ സമീപനം പൊതുജീവിതത്തെ ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും അവസ്ഥയിലേക്ക് തള്ളിവിട്ടു എന്ന് തരൂർ പറഞ്ഞു. അടിയന്തരാവസ്ഥയെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് എംപി ശശി തരൂർ. തൻ്റെ ലേഖനത്തിൽ, സ്വാതന്ത്ര്യത്തിന്റെ ചോർച്ച എങ്ങനെ സംഭവിക്കുന്നുവെന്ന് അത് കാണിച്ചുതന്നുവെന്നും, “ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്” ലോകം എങ്ങനെ അജ്ഞതയിലായിരുന്നുവെന്നും അത് എടുത്തുകാണിച്ചുവെന്ന് പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ സമീപനം പൊതുജീവിതത്തെ ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും അവസ്ഥയിലേക്ക് തള്ളിവിട്ടു എന്ന് പ്രോജക്ട് സിൻഡിക്കേറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ തരൂർ പറഞ്ഞു. മോദി സർക്കാരിന്റെ നയങ്ങളെ പരസ്യമായി…

കാപ്പി കുടിക്കുന്നവർക്ക് സന്തോഷ വാർത്ത……..

കാപ്പി കുടിക്കുന്നവർക്ക് സന്തോഷ വാർത്ത……..

കാപ്പി കുടിക്കുന്നത് ആരും അത്ര പ്രോത്സാഹിപ്പിക്കാറില്ല. സ്ഥിരമായി കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും പറയാറുണ്ട്. എന്നാൽ ഇപ്പോൾ കാപ്പി ഇഷ്ടപ്പെട്ടവർക്ക് ഒരു സന്തോഷവാർത്ത വന്നിരിക്കുന്നു. സൗത്താംപ്ടൺ, എഡിൻബർഗ് സർവ്വകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കാപ്പി കുടിക്കുന്നത് കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൊടിച്ച കാപ്പി കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നും പഠനത്തിൽ പറയുന്നു. ഇത് ഫാറ്റി ലിവർ വരാനുള്ള സാധ്യതയും അതുമൂലമുണ്ടാകുന്ന മരണ സാധ്യതയും കുറയ്ക്കുന്നു. ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് കൊഴുപ്പ് കരൾ…