കലുങ്കിനടിയിൽ മൃതദേഹം കണ്ടെത്തി

കോട്ടയത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. തിടനാടിന് സമീപം മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണിയലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. പാലക്കാടുനിന്നെത്തി കൂലിപ്പണികൾ ചെയ്തിരുന്ന ലക്ഷ്മണൻ എന്നയാളുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ റോഡിലെ കല്ലിലിരുന്ന് മദ്യപിക്കവെ മറിഞ്ഞുവീണതാകാമെന്നാണ് സംശയം. വർഷങ്ങളായി തിടനാടും പരിസരവും കേന്ദ്രീകരിച്ചാണ് ഇയാൾ ജീവിച്ചുവന്നിരുന്നത്. പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

പാഠ്യപദ്ധതി പരിഷ്ക്കരണം; പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കും

പാഠ്യപദ്ധതി പരിഷ്ക്കരണം; പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കും

പാഠപുസ്തകം പുറത്തിറങ്ങിയശേഷം അഭിപ്രായം പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിൽ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങളും ഉൾപ്പെടുത്തും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമേ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കൂ. അതിൽ പങ്കെടുത്ത് അഭിപ്രായം പറയാതെ, പാഠപുസ്തകം പുറത്തിറങ്ങിയശേഷം അഭിപ്രായം പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ലോകശ്രദ്ധ നേടിയെന്ന് മന്ത്രി…

സപ്ലൈകോയിൽ  കെ. റൈസ്; ഈ മാസം മുതൽ എട്ട് കിലോ വീതം
| |

സപ്ലൈകോയിൽ കെ. റൈസ്; ഈ മാസം മുതൽ എട്ട് കിലോ വീതം

സപ്ലൈകോയിൽ ഈ മാസം മുതൽ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. റേഷൻകാർഡ് ഉടമകൾക്കു രണ്ട് തവണയായി എട്ട് കിലോ അരി വീതം കൈപറ്റാം. നിലവിൽ അഞ്ച് കിലോയാണ് നല്കുന്നത്. കെ റൈസും പച്ചരിയുമായി 10 കിലോ നല്കിയിരുന്നത് തുടരും. കെ റൈസ് പരമാവധി അഞ്ചു കിലോഗ്രാമും ബാക്കി പച്ചരിയുമാണ് സബ്സിഡിയായി ലഭിക്കുന്ന 10 കിലോയില് നേരത്തെയുണ്ടായിരുന്നത്. മട്ട, ജയ, കുറുവ ഇവയില് ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്. കിലോയ്ക്ക് 42-47 രൂപ നിരക്കിൽ…

സമയബന്ധിതമായി തീരുമാനം എടുക്കാൻ ശ്രദ്ധിക്കണം; ഡോ.ഹാരീസിനെ വിമർശിച്ച് മുഖ്യമന്ത്രി

സമയബന്ധിതമായി തീരുമാനം എടുക്കാൻ ശ്രദ്ധിക്കണം; ഡോ.ഹാരീസിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടിയ ഡോ. ഹാരിസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർ തെറ്റായ ഒരാളാണെന്ന് ആരും പറയില്ലെന്നും എന്നാൽ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് അദ്ദേഹം കാരണമായെന്നും ഇത് അനുഭവപാഠം ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും പൂർണമായിരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല, ശസ്ത്രക്രിയ ഉപകരണങ്ങൾ ചിലത് ഇല്ലാതിരിക്കുന്ന സ്ഥിതിഉണ്ടാകും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന…

പിഴയടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്; അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കും
|

പിഴയടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്; അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കും

പിഴയടച്ചില്ലെങ്കില്‍ വണ്ടിപിടിക്കും, സൂക്ഷിക്കാന്‍ സ്വകാര്യവ്യക്തിക്കക്ക് കൈമാറുമെന്ന് മോട്ടോർ വാഹന വകുപ്പ് . നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് സൂക്ഷിക്കാൻ മോട്ടോർവാഹനവകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടുകെട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. തുടർച്ചയായി നിയമം ലംഘിക്കുന്നതും, പിഴ അടയ്ക്കാൻ തയാറാകാത്തതുമായ വാഹനങ്ങളും പിടിച്ചെടുക്കും. മോട്ടോർവാഹനവകുപ്പ് ഓഫീസ് വളപ്പുകളിലും പോലീസ് സ്റ്റേഷനുകളിലും ഇവ സൂക്ഷിക്കുന്നതിൽ നിലവിലുള്ള സ്ഥലപരിമിതി മറികടക്കാനാണ് ഈ നീക്കം. മോട്ടോർവാഹനവകുപ്പ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വകാര്യ വ്യക്തികൾക്ക് വാഹന കണ്ടുകെട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കാം. ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണം….

വരുന്ന നാല് ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്; കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്
| |

വരുന്ന നാല് ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്; കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത്  ഇന്ന് മുതൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാല് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗ്ലൂരു വിജയാഘോഷം; അപകടത്തിന് ഉത്തരവാദി RCB യെന്ന് ട്രൈബ്യൂണൽ

ബംഗ്ലൂരു വിജയാഘോഷം; അപകടത്തിന് ഉത്തരവാദി RCB യെന്ന് ട്രൈബ്യൂണൽ

ജൂൺ 4 ന് ബെംഗളൂരുവിൽ ഒത്തുകൂടിയ വൻ ജനക്കൂട്ടത്തിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) ക്രിക്കറ്റ് ടീമാണ് പ്രഥമദൃഷ്ട്യാ ഉത്തരവാദിയെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി‌എ‌ടി) നിരീക്ഷിച്ചു. ജൂൺ 4 ന് ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “അതിനാൽ, പ്രഥമദൃഷ്ട്യാ മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ ആളുകളുടെ ഒത്തുചേരലിന് ആർ‌സി‌ബി ഉത്തരവാദിയാണെന്ന് തോന്നുന്നു. പോലീസിൽ നിന്ന് ആർ‌സി‌ബി ഉചിതമായ അനുമതിയോ സമ്മതമോ വാങ്ങിയിരുന്നില്ല. പെട്ടെന്ന്, അവർ…

പഞ്ചരാഷ്ട്ര പര്യടനം: പ്രധാനമന്ത്രി മോദി ഇന്ന് പുറപ്പെടും

പഞ്ചരാഷ്ട്ര പര്യടനം: പ്രധാനമന്ത്രി മോദി ഇന്ന് പുറപ്പെടും

ഇന്ന് മുതൽ ജൂലൈ 9 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ച രാഷ്ട്ര പര്യടനത്തിന് ഒരുങ്ങുകയാണ്. ആഗോള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇടപെടലിൽ പുതുക്കിയ ഊന്നൽ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ സമൂഹവുമായി വീണ്ടും ബന്ധപ്പെടുന്നതിലും പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, സാമ്പത്തിക സഹകരണം, ചരിത്രപരമായ ബന്ധങ്ങൾ എന്നിവയിൽ വേരൂന്നിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിലും ശക്തമായ ഊന്നൽ നൽകുന്നു. പശ്ചിമാഫ്രിക്ക മുതൽ ലാറ്റിൻ അമേരിക്ക, കരീബിയൻ വരെ, പ്രധാനമന്ത്രി മോദിയുടെ സന്ദർശനം നയതന്ത്ര നാഴികക്കല്ലുകൾ അടയാളപ്പെടുത്തുക മാത്രമല്ല, വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിൻ്റെ സാന്നിധ്യത്തെ ആഘോഷിക്കുകയും…

ബാലചന്ദ്ര മേനോനെ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
| |

ബാലചന്ദ്ര മേനോനെ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

പ്രശസ്ത മലയാള സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീര്‍ അറസ്റ്റില്‍.

കീം പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

കീം പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട്: സംസ്ഥാന എൻജിനീയറിങ് – ഫാർമസി പ്രവേശപരീക്ഷയുടെ (കീം2025) ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോടാണ് ഫലപ്രഖ്യാപനം നടത്തിയത്. എൻജിനീയറിങ് ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജ് സ്വന്തമാക്കി. രണ്ടാം റാങ്ക് ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവിനാണ്. കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു (മൂന്നാം റാങ്ക്).അഖിൽ സായാൻ (നാലാം റാങ്ക്, മലപ്പുറം), ജോഷ്വാ ജേക്കബ് തോമസ് (അഞ്ചാം റാങ്ക്, തിരുവനന്തപുരം), എമിൽ ഐ സക്കറിയ (ആറാം റാങ്ക്, തിരുവനന്തപുരം)…