സാർക്ക് നെറ്റ് സിൻഡിക്കേറ്റ്; മലയാളി എഞ്ചിനീയറെ അറസ്റ്റ് ചെയ്തു
|

സാർക്ക് നെറ്റ് സിൻഡിക്കേറ്റ്; മലയാളി എഞ്ചിനീയറെ അറസ്റ്റ് ചെയ്തു

കെറ്റാമെലോൺ” എന്ന അപരനാമത്തിൽ രാജ്യത്തെ ഏറ്റവും വ്യാപകമായ ഡാർക്ക്നെറ്റ് മയക്കുമരുന്ന് സിൻഡിക്കേറ്റ് നടത്തിയിരുന്ന കേരളത്തിൽ നിന്നുള്ള 35 കാരനായ മെക്കാനിക്കൽ എഞ്ചിനീയറായ എഡിസൺ ബാബുവിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) അറസ്റ്റ് ചെയ്തു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ് ഇയാൾ. ‘കെറ്റാമെലോൺ’ എന്ന അപരനാമത്തിൽ രാജ്യത്തെ ഏറ്റവും വ്യാപകമായ ഡാർക്ക്നെറ്റ് മയക്കുമരുന്ന് സിൻഡിക്കേറ്റ് എഡിസൺ നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്നു. എൻ‌സി‌ബിയുടെ കണക്കനുസരിച്ച്, ‘കെറ്റാമെലോൺ’ ഇന്ത്യയിലെ ഏക ലെവൽ 4 ഡാർക്ക്നെറ്റ് വെണ്ടർ ആയിരുന്നു, കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ പ്രവർത്തിച്ച്…

നഷ്ടപരിഹാര തുക;വിലപേശി കപ്പൽ കമ്പനി, എത്ര നൽകുമെന്ന് അറിയിക്കണമെന്ന് കോടതി
|

നഷ്ടപരിഹാര തുക;വിലപേശി കപ്പൽ കമ്പനി, എത്ര നൽകുമെന്ന് അറിയിക്കണമെന്ന് കോടതി

കൊച്ചി∙ കേരള തീരത്ത് അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ കൈകഴുകി കപ്പൽ കമ്പനി. നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക വളരെ കൂടുതലാണെന്നും ഇതു നൽകാനാവില്ലെന്നും കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു. കപ്പലിന്റെ ഉടമസ്ഥർ തങ്ങളല്ലെന്ന വാദവും കമ്പനി മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ കപ്പൽ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തർക്കമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന കമ്പനിയുടെ അഭിപ്രായം അറിയിക്കാനും ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കീം…

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായവും മകന് ജോലിയും

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായവും മകന് ജോലിയും

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകാനും വീട് നിർമിച്ച് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മകൾ നവമിയുടെ ചികിത്സയും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈൻ ആയി പങ്കെടുത്തു. കോട്ടയം കളക്ടറുടെ റിപോർട്ട് പരിഗണിച്ചാണ് ബിന്ദുവിൻെറ കുടുംബത്തിന് സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 12.5ലക്ഷം രൂപയാണ് വീടിനായി ചെലവിടുക….

സർവ്വകലാശാലകളിൽ കാവിവൽക്കരണം: പ്രതിഷേധിച്ച് DYFI യും SFI യും
|

സർവ്വകലാശാലകളിൽ കാവിവൽക്കരണം: പ്രതിഷേധിച്ച് DYFI യും SFI യും

കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിച്ചുവെന്നാരോപിച്ച് ഇന്ന് സർവ്വകലാശാല ആസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധം ശക്തമായി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് പ്രധാന കവാടത്തിന് മുന്നിൽ തടഞ്ഞു. ബാരിക്കേഡിന് മുകളിലേക്ക് കയറിയ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. അതേസമയം ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തുന്ന എസ് എഫ് ഐ  ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെതിരെ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട…

നിമിഷ പ്രിയക്കു വേണ്ടി കേരള എം.പിമാർ

നിമിഷ പ്രിയക്കു വേണ്ടി കേരള എം.പിമാർ

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുന്നു. വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ. കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡോ. ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു. അടൂർ പ്രകാശ് എം.പി, എ എ റഹീം എംപി എന്നിവരും പ്രധാനമന്ത്രിക്ക് കത്തയച്ചു.  വധശിക്ഷ ഈ മാസം 16ന് നടപ്പാക്കണമെന്നാണ് ജയിൽ അധികൃതർക്ക് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ നിർദേശം….

|

സ്കൂളിന്റെ കുളിമുറിയിൽ ആർത്തവ പരിശോധന; പ്രൻസിപ്പലും പ്യൂണും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ ഒരു സ്‌കൂളിലെ അഞ്ചാം ക്ലാസിനും പത്താം ക്ലാസിനും ഇടയിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ നിർബന്ധിച്ച് നഗ്നരാക്കി ആർത്തവമുണ്ടോ എന്ന് പരിശോധിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്, പ്രധാനമായും 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ സ്കൂൾ ഹാളിലേക്ക് വിളിച്ചുവരുത്തി, ബാത്ത്റൂമിന്റെ തറയിൽ കണ്ടെത്തിയ രക്തക്കറകളുടെ ചിത്രങ്ങൾ കാണിച്ചുവെന്ന് ഹൗസ് കീപ്പിംഗ് ജീവനക്കാർ റിപ്പോർട്ട് ചെയ്തു. തുടർന്ന് പ്രിൻസിപ്പൽ വിദ്യാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി വേർതിരിക്കാൻ ഉത്തരവിട്ടു: ആർത്തവമുള്ളവരും…

ജാനകിക്ക് v ഇനിഷ്യൽ ,കട്ട് രണ്ട് മാത്രം

ജാനകിക്ക് v ഇനിഷ്യൽ ,കട്ട് രണ്ട് മാത്രം

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ നിർമ്മാതാക്കൾ ബുധനാഴ്ച സെൻസർ ബോർഡ് ശുപാർശ ചെയ്ത രണ്ട് കട്ടുകൾ അംഗീകരിച്ചു. ചിത്രത്തിന് വിപുലമായ എഡിറ്റുകൾ വേണമെന്ന പ്രാരംഭ ആവശ്യങ്ങൾ ബോർഡ് പിൻവലിച്ചു. സർട്ടിഫിക്കേഷനായി രണ്ട് ചെറിയ മാറ്റങ്ങൾ മാത്രം നിർദ്ദേശിച്ചു. കൂടാതെ പേരിൽ ഒരു ചെറിയ മാറ്റവും നിർദ്ദേശിച്ചു. ജൂലൈ 9ന് കേരള ഹൈക്കോടതിയിൽ നടന്ന ഒരു ഹിയറിംഗിൽ സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ശുപാർശ ചെയ്ത രണ്ട് കട്ടുകൾ വരുത്താൻ ‘ജാനകി vs സ്റ്റേറ്റ്…

കീം ഫലം ഹൈക്കോടതി റദ്ദാക്കി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ

കീം ഫലം ഹൈക്കോടതി റദ്ദാക്കി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ

എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപുണ്ടായിരുന്ന വെയ്‌റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂർണമായി റദ്ദാക്കാൻ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. എൻട്രൻസ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച മാർക്ക്…

ദുരിത യാത്രക്ക് പരിഹാരമില്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കോടതി

ദുരിത യാത്രക്ക് പരിഹാരമില്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കോടതി

കൊച്ചി ∙ മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ ദുരിതയാത്രയിൽ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. ദേശീയപാതയിൽ യാത്രക്കാർ വലിയ പ്രശ്നമാണ് നേരിടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ടോൾ നൽകുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനമാണ്. തടസ്സം കൂടാതെ പാത ഉപയോഗിക്കാൻ യാത്രക്കാർക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ…

തകർന്ന പാലത്തിൽ നിന്ന് വാഹനങ്ങൾ നദിയിൽ പതിച്ചു;9 മരണം

തകർന്ന പാലത്തിൽ നിന്ന് വാഹനങ്ങൾ നദിയിൽ പതിച്ചു;9 മരണം

വഡോദരയെയും ആനന്ദിനെയും ബന്ധിപ്പിക്കുന്ന ഗംഭീരാ പാലം തകർന്നതിനെത്തുടർന്ന് ഗുജറാത്തിലെ വഡോദര ജില്ലയിൽ അഞ്ച് വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. കുറഞ്ഞത് അഞ്ച് വാഹനങ്ങളെങ്കിലും നദിയിൽ വീണതായി പ്രാഥമിക വിവരമുണ്ടെന്ന് ഗുജറാത്ത് സർക്കാർ വക്താവും മന്ത്രിയുമായ ഋഷികേശ് പട്ടേൽ പറഞ്ഞു.   ഗംഭീരാ പാലത്തിന്റെ നിർമ്മാണം 1981 ൽ ആരംഭിച്ചു, 1985 ൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 2017 ൽ, പാലത്തിന്റെ മോശം അവസ്ഥ കാരണം ഭാരമേറിയ വാഹനങ്ങൾക്ക്…