ആക്സിയo – 4 ദൗത്യം; ഡോക്കിഠഗ് വിജയം
| | | |

ആക്സിയo – 4 ദൗത്യം; ഡോക്കിഠഗ് വിജയം

ആക്‌സിയം 4 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയതോടെ ചരിത്രപരമായ ഒരു വിജയനിമിഷം കൈവരിച്ചു. ബഹിരാകാശ നിലയത്തിൽ പേടകത്തിൻ്റെ ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ആക്‌സിയം 4 ദൗത്യം, ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 4.30 ഓടെയാണ് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തത്, ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്രയോടെ, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന നേട്ടം അദ്ദേഹത്തിന് സ്വന്തമായി. ഈ ദൗത്യത്തിൽ…

മന്ത്രിസഭാ തീരുമാനങ്ങൾ

മന്ത്രിസഭാ തീരുമാനങ്ങൾ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയിൽ അടിഞ്ഞു കൂടിയ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികൾ അംഗീകരിച്ചു. ഇതിന് ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195.55ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയത്. കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജിൽ കോർപ്പറേഷൻ നിർമ്മിച്ച നാല് നില വാണിജ്യ കെട്ടിടത്തിൻ്റെ ഒരു നിലയിൽ വർക്ക് നിയർ ഹോം സ്പെയ്സ് ആരംഭിക്കാൻ കൊല്ലം കോർപ്പറേഷന് അനുമതി നൽകി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ്…

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം
|

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ് കമ്മിറ്റിയില്‍ നിയമ-വ്യവസായ, ജലവിഭവ, റവന്യൂ, വൈദ്യുതി ,വനം വന്യജീവി, ധനകാര്യ, തദ്ദേശ സ്വയംഭരണ, കൃഷി, പരിസ്ഥിതി,ഫിഷറീസ്, പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിമാരും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ചീഫ് സെക്രട്ടറിയും അംഗങ്ങളാകും ജലവിഭവ വകുപ്പ് അഡീഷണൽ…

വീണ്ടും ന്യൂനമർദ്ദം,കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

വീണ്ടും ന്യൂനമർദ്ദം,കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ ശക്തമാകും. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് വൈകിട്ട് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ഒറ്റപ്പെട്ട കനത്ത മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലും കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു. ഇടുക്കി,മലപ്പുറം,വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് . കോട്ടയം,പത്തനംതിട്ട, എറണാകുളം, തൃശൂർ,പാലക്കാട് ,കോഴിക്കോട്, കണ്ണൂർ ,…

രണ്ടാമത്തെ ഇന്ത്യക്കാരൻ ശുഭംശു ഇന്ന് ബഹിരാകാശത്ത്

രണ്ടാമത്തെ ഇന്ത്യക്കാരൻ ശുഭംശു ഇന്ന് ബഹിരാകാശത്ത്

ഫ്ലോറിഡ: ഇന്ത്യയുടെ ബഹിരാകാശ ജൈത്രയാത്രയിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്തുകൊണ്ട് ലക്നൗ സ്വദേശിയായ നാല്പതുകാരൻ ശുഭാം ശുക്ല വ്യാഴാഴ്ച വൈകിട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. 41 വർഷം മുമ്പ് രാകേഷ് ശർമയാണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്ന ഇന്ത്യക്കാരൻ . സഹയാത്രികരായ പെഗി വിറ്റ്സൺ (യു.എസ് )സ്ലാവോസ് ഉസ്നൻസ്കി (പോളണ്ട്), ടിബോർ കാപു (ഹoഗറി) എന്നിവരോടൊപ്പമാണ് ശുഭാംശു സ്പെയ്സ് എക്സ് ഫാൽക്കൺ – 9 റോക്കറ്റിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ…

നടൻ ശ്രീകാന്തിന്റെ അറസ്റ്റ്, -ചെന്നൈ ബിഗ് റാക്കറ്റ് – പുറത്ത് വരും

നടൻ ശ്രീകാന്തിന്റെ അറസ്റ്റ്, -ചെന്നൈ ബിഗ് റാക്കറ്റ് – പുറത്ത് വരും

ലഹരിക്കേസിൽ നടൻ ശ്രീകാന്തിന്റെ അറസ്റ്റ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്.

24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്ന് ട്രoപ്

24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്ന് ട്രoപ്

ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് സൊണാൾഡ് ട്രoപ്. മൂഹമാധ്യമത്തിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

പോലീസ് സ്റ്റേഷനിൽ വീട്ടിലെ ഊണ്…

പോലീസ് സ്റ്റേഷനിൽ വീട്ടിലെ ഊണ്…

തീൻ മേശയിൽ സ്നേഹം വിളമ്പി കാക്കി കൂട്ടുകാർ. ഓരോ ദിവസവും കൈകാര്യം ചെയ്യുന്നതു കൊലപാതകവും പിടിച്ചുപറിയും കത്തിക്കുത്തുമൊക്കെയാണെങ്കിലും ഊൺമേശയിൽ സ്നേഹം വിളമ്പുന്ന കാക്കിക്കൂടാരമാണു ചവറ പൊലീസ് സ്റ്റേഷൻ.

ഗൂഗിൾ മാപ്പ് ചതിച്ചു, കാർ പുഴയിൽ പതിച്ചു

ഗൂഗിൾ മാപ്പ് ചതിച്ചു, കാർ പുഴയിൽ പതിച്ചു

തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ പതിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു

ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു

തൃശൂ‍രിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് ഗൂണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. മരത്തംകോട് സ്വദേശി അക്ഷയ് കൂത്തൻ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പെരുമ്പിലാവിൽ വെച്ചാണ്‌ അക്ഷയ്‍യെ വെട്ടിക്കൊലപ്പെടുത്തിയത്‌. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പിലാവിൽ ലഹരി മാഫിയ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിരവധി കേസുകളിൽ പ്രതിയായ ‘കൂത്തൻ’ എന്ന് വിളിക്കുന്ന അക്ഷയ്‌ ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയായ അക്ഷയ് നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച…