തീവ്രവാദത്തിനു ദലിത് പെൺക്കുട്ടി; തട്ടിക്കൊണ്ട് വന്ന് മതം മാറ്റി; വൻ ഗൂഢാലോചന പുറത്ത്.
ഉത്തർപ്രദേശിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ നടന്ന ഗൂഢാലോചന പുറത്ത്. ഇരയായ പെൺകുട്ടിയെ പ്രയാഗ്‌രാജിൽ നിന്ന് തട്ടിക്കൊണ്ടുപോയി തൃശ്ശൂരിലേക്ക് എത്തിച്ചാണ് മതം മാറ്റിയത്. തൃശ്ശൂരിലെത്തിച്ച് മതം മാറ്റിയ ശേഷം ഭീകരവാദ പരിശീലന കേന്ദ്രത്തിലേക്ക് അയക്കാനായിരുന്നു ശ്രമം. എന്നാൽ, ഭാഗ്യവശാൽ പെൺകുട്ടി രക്ഷപ്പെട്ടു.
ജൂൺ 28 ന് ഇരയുടെ അമ്മ ഗുഡ്ഡി ദേവി പ്രയാഗ്‌രാജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഗ്രാമവാസിയായ ഡാർക്ഷ ബാനോ എന്ന സ്ത്രീ പെൺകുട്ടിയെ പണം വാഗ്ദാനം ചെയ്ത് മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയി എന്നാണ് പരാതിയിൽ പറയുന്നത്. ഡാർക്ഷയ്‌ക്കൊപ്പം മുഹമ്മദ് കൈഫ് എന്ന യുവാവും ഉണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെയും ഡാർക്ഷയെയും പ്രയാഗ്‌രാജ് ജംഗ്ഷനിൽ സ്വീകരിക്കാൻ കൈഫ് പോയിരുന്നു.
കേരളത്തിൽ എത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതം മാറ്റാൻ സമ്മർദ്ദം ചെലുത്തിയതായി പോലീസ് പറഞ്ഞു. മാത്രമല്ല, പ്രതി കുട്ടിയെ ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തു. പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി റെയിൽവേ സ്റ്റേഷനിലെത്തുകയും അവിടെ നിന്ന് സിഡബ്ല്യുസിയുടെ സഹായത്തോടെ പ്രയാഗ്‌രാജിലെ ഫുൽപൂരിലേക്ക് തിരികെ വരികയായിരുന്നു.
നിലവിൽ കേസിലെ പ്രതികളായ ഡാർക്ഷ ബാനോ, മുഹമ്മദ് കൈഫ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുമ്പും ഡാർക്ഷ നിരവധി തവണ പ്രായപൂർത്തിയാകാത്ത കുട്ടികളെ ദേശവിരുദ്ധ, ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകൾക്ക് കൈമാറിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ഇനി കേരളത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പ്രയാഗ്‌രാജ് പോലീസ് വൃത്തങ്ങൾ അറിയിച്ചു. യഥാർത്ഥത്തിൽ, പ്രതിയായ ഡാർക്ഷ ബാനോ പ്രായപൂർത്തിയാകാത്ത ഇരയെ കേരളത്തിലേക്ക് കൊണ്ടുപോകുമ്പോൾ ബ്രെയിൻ വാഷ് ചെയ്യാൻ ശ്രമിച്ചിരുന്നു. മറ്റ് നിരവധി പെൺകുട്ടികളെ താൻ മതം മാറ്റിയതായി ഡാർക്ഷ ഇരയോട് പറഞ്ഞിരുന്നു. നിരവധി പെൺകുട്ടികളെ മതം മാറ്റിയ ശേഷം വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും പ്രതി പറഞ്ഞതായി ഇരയായ പെൺകുട്ടി പറഞ്ഞു.