എയർ ഇന്ത്യ വിമാനം അടിയന്തിരമായി താഴെ ഇറക്കി
തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ AI2455 വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥയും കാരണം മുൻകരുതൽ നടപടി സ്വീകരിക്കുകയായിരുന്നു. എംപിമാർ ഉൾപ്പെടെ 100 യാത്രക്കാരുമായി പറന്ന വിമാനം ആവശ്യമായ പരിശോധനകൾക്ക് ശേഷം മാത്രമാകും സർവീസ് പുനഃരാരംഭിക്കുക.
യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിന് എയർ ഇന്ത്യ ക്ഷമ ചോദിച്ചു. കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, തമിഴ്നാട്ടിൽനിന്നുള്ള റോബർട്ട് ബ്രൂസ് തുടങ്ങിയ അഞ്ച് എംപിമാർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.
ഞായറാഴ്ച വൈകിട്ട് 7.15നായിരുന്നു വിമാനം തിരുവനന്തപുരത്തു നിന്നും പറന്നുയരേണ്ടിയിരുന്നത്. എന്നാൽ അരമണിക്കൂറോളം വൈകിയാണു വിമാനം പുറപ്പെട്ടത്.