കൊടുംകുറ്റവാളി ഗോവിന്ദ ചാമി ജയിൽ ചാടി
കണ്ണൂര്‍: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്നു രാവിലെ ഏഴു മണിക്കാണ് ജയില്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്. വന്‍ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായത്. സൗമ്യ കൊലക്കേസ് ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാണ്.
കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി സെല്‍ കമ്പികള്‍ മുറിച്ച്, വസ്ത്രങ്ങള്‍ ഉപയോഗിച്ച് മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ അനുമാനം. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരാള്‍ക്ക് തനിയെ ചാടാന്‍ കഴിയില്ലെന്നും
പുറത്തുനിന്ന് സഹായം ലഭിച്ചെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്.