കീം പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി
കോഴിക്കോട്: സംസ്ഥാന എൻജിനീയറിങ് – ഫാർമസി പ്രവേശപരീക്ഷയുടെ (കീം2025) ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോടാണ് ഫലപ്രഖ്യാപനം നടത്തിയത്. എൻജിനീയറിങ് ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജ് സ്വന്തമാക്കി. രണ്ടാം റാങ്ക് ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവിനാണ്. കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു (മൂന്നാം റാങ്ക്).
അഖിൽ സായാൻ (നാലാം റാങ്ക്, മലപ്പുറം), ജോഷ്വാ ജേക്കബ് തോമസ് (അഞ്ചാം റാങ്ക്, തിരുവനന്തപുരം), എമിൽ ഐ സക്കറിയ (ആറാം റാങ്ക്, തിരുവനന്തപുരം) മഹീർ അലി ( ഏഴാം റാങ്ക്, കോഴിക്കോട്), ഡാനി ഫിറാസ് (എട്ടാം റാങ്ക്, കോഴിക്കോട്ട്), ഡിയ (ഒൻപതാം റാങ്ക്, കൊല്ലം).