പാകിസ്താൻ ഒളിത്താവളങ്ങൾ പുന:സംഘടിപ്പിക്കുന്നു
മെയ് മാസം ഇന്ത്യൻ സൈന്യം തകർത്ത തീവ്രവാദ ലോഞ്ച് പാഡുകളും പരിശീലന ക്യാമ്പുകളും പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ നീക്കം ആരംഭിച്ചതായി വിവരം.
രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പാകിസ്ഥാൻ സൈന്യവും രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും പാക് സർക്കാരും ചേർന്നാണ് ഈ തീവ്രവാദ സങ്കേതങ്ങൾ വീണ്ടും സ്ഥാപിക്കുന്നത്. പ്രത്യേകിച്ച് പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിലും (Pok) അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലുമാണ് നിർമാണം നടക്കുന്നത്.
രഹസ്യാന്വേഷണ ഏജൻസികളുടെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇടതൂർന്ന വനങ്ങളിൽ ഉയർന്ന സാങ്കേതിക സൗകര്യങ്ങളുള്ളതും ചെറുതുമായ തീവ്രവാദ ക്യാമ്പുകൾ നിർമ്മിക്കാൻ പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളും ഐഎസ്ഐയും ശ്രമിക്കുന്നു, അതുവഴി അവർക്ക് നിരീക്ഷണവും ആക്രമണങ്ങളും ഒഴിവാക്കാൻ കഴിയും. ലഷ്കർ-ഇ-തൊയ്ബ (Let), ജെയ്ഷ്-ഇ-മുഹമ്മദ് (JM), ഹിസ്ബുൾ മുജാഹിദീൻ, ദി റെസിസ്റ്റൻസ് ഫ്രണ്ട് (Trf) തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ഒളിത്താവളങ്ങൾ ഇന്ത്യൻ സൈന്യം നശിപ്പിച്ചതിന് ശേഷമാണ് ഈ നടപടി സ്വീകരിച്ചത്.