20 കിലോ സ്വർണ്ണം ഒലിച്ചു പോയി; ചെളിയിൽ തിരഞ്ഞ് നാട്ടുകാരും വീട്ടുകാരും
|

20 കിലോ സ്വർണ്ണം ഒലിച്ചു പോയി; ചെളിയിൽ തിരഞ്ഞ് നാട്ടുകാരും വീട്ടുകാരും

ചൈനയിലെ ഷാൻസി പ്രവിശ്യയിലെ വുഖി കൗണ്ടിയിൽ ജൂലൈ 25-ന് രാവിലെ ഉണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ പ്രദേശത്തെ ജ്വല്ലറിയില്‍ നിന്നും ഏകദേശം 20 കിലോഗ്രാം സ്വർണവും വെള്ളിയും അടങ്ങിയ ആഭരണങ്ങളാണ് ഒലിച്ചു പോയത്. ഇതോടെ കടയിലെ ജോലിക്കാർക്ക് പുറമെ നാട്ടുകാരും നഷ്ടപ്പെട്ട ആഭരണങ്ങള്‍ തേടി മുന്നിട്ട് ഇറങ്ങുകയും ചെയ്തു. ‘ദി സ്റ്റാൻഡേർഡ്’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ലാവോഫെങ്‌സിയാങ് എന്ന സ്വർണക്കടയിൽ രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയ സമയത്താണ് അപ്രതീക്ഷിതമായി ശക്തമായ വെള്ളപ്പൊക്കം ഉണ്ടായത്. കടയുടെ ഉടമ പറഞ്ഞതനുസരിച്ച്, രാത്രി…