‘അമ്മ’ തെരഞ്ഞെടുപ്പ്: കലഹം , കാഹളം…….
പൊതുതെരഞ്ഞെടുപ്പിനെ ഓർമ്മപ്പെടുത്തുന്നതുപോലെ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചൂടുളള ചർച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തവണ മത്സരരംഗത്തുളളവർ അമ്മയെ നയിക്കാൻ അത്ര പോരെന്ന് കരുതുന്ന താരങ്ങളുണ്ട്. മോഹൻലാൽ തന്നെ വേണം പ്രസിഡണ്ടാകാൻ എന്നതിൽ അമ്മയ്ക്കുളളിൽ രണ്ടഭിപ്രായമില്ല. എന്നാൽ ഇപ്പോൾ മത്സരരംഗത്തുളളത് ജഗദീഷിനേയും ശ്വേതാ മേനോനെയും പോലുളളവരാണ്. പഴയ നേതൃത്വമാണ് മികച്ചതെന്നാണ് ചിലരുടെ നിലപാട്. നേരത്തെ അമ്മയുടെ ജനറൽ സെക്രട്ടറിയായി ഇടവേള ബാബു ഉളളപ്പോൾ സംഘടനയിൽ അച്ചടക്കമുണ്ടായിരുന്നു എന്നാണ് നടി മാലാ പാർവ്വതി പറയുന്നത്. ഇടവേള ബാബുവിന്റെ ‘അച്ചടക്കം’ എന്തായിരുന്നുവെന്ന്…