കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു, ഒരു സൈനികന് പരിക്ക്
|

കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു, ഒരു സൈനികന് പരിക്ക്

ജമ്മു കശ്മീരിലെ കുൽഗാമിൽ കഴിഞ്ഞ മൂന്ന് ദിവസമായി സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്നും തുടരുന്നു. അഖാൽ വനങ്ങളിൽ രാത്രി മുഴുവൻ സ്ഫോടനങ്ങളും വെടിവയ്പ്പും ഉണ്ടായി. ഈ വർഷത്തെ ഏറ്റവും വലിയ സൈനിക ഓപ്പറേഷനായിരിക്കുമെന്ന് ഇന്ത്യൻ ആർമി വൃത്തങ്ങൾ പറഞ്ഞു. ഈ ഏറ്റുമുട്ടലിൽ, ഇതുവരെ മൂന്ന് ഭീകരരെ വധിച്ചുവെന്നും ഒരു സൈനികനും പരിക്കേറ്റുവെന്നും സൈന്യം അറിയിച്ചു. ഹൈടെക് നിരീക്ഷണ സംവിധാനങ്ങളും സ്പെഷ്യൽ പാരാ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഈ ഭീകരവിരുദ്ധ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു.  ജമ്മു കശ്മീർ ഡിജിപിയും…