വിഭജന ദിനാചരണം: ഗവർണർക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മദിനമായി ആചരിക്കണമെന്ന ഗവര്‍ണറുടെ സര്‍ക്കുലറിനെതിരെ കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തന പദ്ധതികള്‍ രാജ്ഭവനില്‍ നിന്ന് പുറപ്പെടുവിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്ന് അദ്ദേഹം തുറന്നടിച്ചു. ആഗസ്റ്റ് 15നാണ് സ്വാതന്ത്ര്യ ദിനം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും ബ്രിട്ടീഷ് ക്രൂരതകളുടെയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ് അന്ന്. അതിന് പുറമെ മറ്റൊരു ദിനാചരണം കൂടി വേണമെന്ന ആശയം സംഘപരിവാറിന്റേതാണ്. ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ക്കാണ് സ്വാതന്ത്ര്യദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്…