കലുങ്കിനടിയിൽ മൃതദേഹം കണ്ടെത്തി

Spread the News

കോട്ടയത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. തിടനാടിന് സമീപം മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണിയലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. പാലക്കാടുനിന്നെത്തി കൂലിപ്പണികൾ ചെയ്തിരുന്ന ലക്ഷ്മണൻ എന്നയാളുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം.

ഇയാൾ റോഡിലെ കല്ലിലിരുന്ന് മദ്യപിക്കവെ മറിഞ്ഞുവീണതാകാമെന്നാണ് സംശയം. വർഷങ്ങളായി തിടനാടും പരിസരവും കേന്ദ്രീകരിച്ചാണ് ഇയാൾ ജീവിച്ചുവന്നിരുന്നത്. പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    ദുരന്ത സ്മൃതികളും പേറി പുതുവർഷത്തെ വരവേൽക്കാൻ മലയാളി

    Spread the News

    Spread the Newsമലയാളിയുടെ ചരിത്രത്തിൽ ഒരിക്കലും മായ്ക്കാൻ ആവാത്ത മുറിവുകളാണ് പ്രകൃതി ഉരുൾ പൊട്ടലിന്റെ രൂപത്തിൽ 2024 – ൽ കേരളത്തിന് നൽകിയത്. കഴിഞ്ഞ 2024 ഓഗസ്റ്റിൽ വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് നൂറുകണക്കിന് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കുമാണ്. മനസ്സിനെ പിടിച്ചുലയ്ക്കുന്ന എത്രയോ ചിത്രങ്ങൾ… ഒരിക്കലും അവ ഓര്മകളിൽനിന്നും മാഞ്ഞുപോകില്ല. അത്രയേറെ ദൈന്യതയും വേദനയും ഹൃദയത്തിൽ നിറച്ചാണ് വയനാട്ടിൽ നിന്ന് വന്ന വാർത്തകളും വാർത്ത ചിത്രങ്ങളും കടന്നുപോയത്. നദിയിൽ ഒഴുകി നടന്ന തിരിച്ചറിയാനാകാത്ത മനുഷ്യ ശരീരങ്ങളും,…

  • |

    പുറത്ത് വന്നത് ആധുനിക കവിതയും വക്കീലിന്റെ കുബുദ്ധിയും വിനായകനെ വിട്ടയച്ച് പോലീസ്

    Spread the News

    Spread the Newsപ്രശസ്തരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് പൊലീസ്. വിവാദ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ ആയിരുന്നു കൊച്ചി സൈബര്‍ പൊലീസ് നടനെ ചോദ്യം ചെയ്തത്. അധിക്ഷേപമല്ല, ആധുനിക കവിതയാണ് താന്‍ എഴുതിയത് എന്നാണ് ഏതോ വക്കീലിന്റെ കുബുദ്ധിയെ ആസ്പദമാക്കി വിനായകന്റെ വിചിത്രവാദം. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അന്തരിച്ച സമയത്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യം…

  • |

    വിപഞ്ചികയുടെ അമ്മ കുണ്ടറ പോലീസിൽ പരാതി നൽകി

    Spread the News

    Spread the Newsഷാർജയിൽ തന്റെ കൈക്കുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന തൻ്റെ മകൾക്കായി അമ്മയുടെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തതു. കൊല്ലം കുണ്ടറ പോലീസിന്റെ പ്രാഥമിക റിപ്പോർട്ട് (എഫ്‌ഐആർ) പ്രകാരം, ജൂലൈ 8 ന് ഷാർജയിലെ അൽ നഹ്ദയിൽ 32 കാരിയായ വിപഞ്ജിക മണിയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കൊലപാതകത്തിന് ശേഷം സംഭവം ആത്മഹത്യയായി കണക്കാക്കുന്നതായി എഫ്‌ഐആറിൽ പറയുന്നു. കേസിൽ ഒന്നാം പ്രതിയായി വിപഞ്ജികയുടെ…

  • |

    ഭാര്യയും ഭർത്താവും മരിച്ച നിലയിൽ

    Spread the News

    Spread the Newsകൊല്ലം: അഞ്ചൽ വിളക്കുപാറയിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ (48) യെയാണ് ഭർത്താവ് റെജി (56) കൊലപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് റെജിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും പ്രശോഭയെ അടുക്കളയിൽ രക്തം വാർന്ന് മരിച്ചനിലയിലും കണ്ടത്. റബർ ടാപ്പിംഗ് തൊഴിലാളികളായിരുന്നു ഇരുവരും. ഇന്ന് പലതവണ മകൾ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതിരുന്നതോടെ ഭർത്താവിനൊപ്പം വീട്ടിലെത്തിയപ്പോഴാണ് റെജി തൂങ്ങി നിൽക്കുന്നത് കണ്ടത്. പ്രദേശവാസികളെ കൂട്ടി കതക്…

  • ഫയൽ അദാലത്തുകൾ; ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ.

    Spread the News

    Spread the Newsസെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ഓരോ വകുപ്പും ആദ്യഘട്ടത്തിൽ സെക്രട്ടറി/ഡയറക്‌ടർ/ സ്ഥാപനമേധാവികൾ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് അദാലത്തിൻ്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും ജീവനക്കാരോട് വിശദീകരിക്കേണ്ടതാണ്. അധിക നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും, വകുപ്പുതലത്തിൽ വകുപ്പ് സെക്രട്ടറിമാരും ഉചിതമായ നിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിക്കേണ്ടതാണ്. Author Deepu L Raj…

  • |

    വെളിച്ചെണ്ണയിൽ മായം; 4513 ലിറ്റർ പിടിച്ചെടുത്തു

    Spread the News

    Spread the Newsസംസ്ഥാനത്ത് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപ്പാദന-വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തി. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് ലഭിച്ച പരാതികളെ തുടർന്നാണ് ഓണക്കാല പരിശോധനകൾക്ക് പുറമേ ഈ പ്രത്യേക പരിശോധനകൾ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം നടത്തിയത്. പരിശോധനയുടെ ഭാഗമായി ഏഴ് ജില്ലകളിൽ നിന്നായി 4513 ലിറ്റർ സംശയാസ്പദ വെളിച്ചെണ്ണ പിടിച്ചെടുത്തു. വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. പത്തനംതിട്ടയിൽ…

Leave a Reply

Your email address will not be published. Required fields are marked *