തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടി
പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി യുവാവ്. പൊലീസ് സ്റ്റേഷനിൽ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയാണ് യുവാവിന്റെ തുറന്നുപറച്ചിൽ.
പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി യുവാവ്. പൊലീസ് സ്റ്റേഷനിൽ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയാണ് യുവാവിന്റെ തുറന്നുപറച്ചിൽ.
ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: അഖില ലോക അയ്യപ്പ ഭക്തരുടെ സംഗമം സെപ്റ്റംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തരുടെ സംഗമം സംഘടിപ്പിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആക്‌സിയം 4 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയതോടെ ചരിത്രപരമായ ഒരു വിജയനിമിഷം കൈവരിച്ചു. ബഹിരാകാശ നിലയത്തിൽ പേടകത്തിൻ്റെ ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ആക്‌സിയം 4 ദൗത്യം, ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 4.30 ഓടെയാണ് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തത്, ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്രയോടെ, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന നേട്ടം അദ്ദേഹത്തിന് സ്വന്തമായി. ഈ ദൗത്യത്തിൽ…
ഫ്ലോറിഡ: ഇന്ത്യയുടെ ബഹിരാകാശ ജൈത്രയാത്രയിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്തുകൊണ്ട് ലക്നൗ സ്വദേശിയായ നാല്പതുകാരൻ ശുഭാം ശുക്ല വ്യാഴാഴ്ച വൈകിട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. 41 വർഷം മുമ്പ് രാകേഷ് ശർമയാണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്ന ഇന്ത്യക്കാരൻ . സഹയാത്രികരായ പെഗി വിറ്റ്സൺ (യു.എസ് )സ്ലാവോസ് ഉസ്നൻസ്കി (പോളണ്ട്), ടിബോർ കാപു (ഹoഗറി) എന്നിവരോടൊപ്പമാണ് ശുഭാംശു സ്പെയ്സ് എക്സ് ഫാൽക്കൺ – 9 റോക്കറ്റിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ…
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി വൈദ്യരത്നം ഔഷധശാലയും കേരള ആയുർവേദ ലൈഫും ഡൽഹി മലയാളി അസോസിയേഷനും സംയുക്തമായി യോഗാ ദിനം ആചരിച്ചു. 2014 സെപ്റ്റംബർ 27ന് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ആണ് സംയുക്തരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം അവതരിപ്പിച്ചത്. 2014 ഡിസംബറിൽ ആണ് 177 രാജ്യങ്ങളുടെ പിന്തുണയോടെ കൂടി ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്നത്. വടക്കേ അർധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ആയ ജൂൺ 21…