ഇനി തത്കാൽ ബുക്കിങ്ങിന് ആധാർ നിർബന്ധം; ജൂലായ് 1 മുതൽ പ്രാബല്യത്തിൽ
ജൂലൈ 1 മുതൽ തത്കാൽ ബുക്കിങ്ങിന് ആധാർ ലിങ്കിംഗ് നിർബന്ധമാക്കി ഐആർസിടിസി. വെബ്സൈറ്റിലോ തൽക്കാൽ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ജൂലൈ ഒന്നു മുതൽ IRCTC ഉപഭോക്‌തൃ അക്കൗണ്ട് ആധാർ നമ്പറുമായി ലിങ്ക് ചെയ്യണം.
റിസർവ്വേഷൻ കൗണ്ടറിലും അംഗീകൃത ഏജൻസികളിലും ആധാർ ഒതന്‍റിക്കേഷൻ ജൂലൈ 15 മുതൽ നിർബന്ധമായിരിക്കും. ബുക്കിംഗ് അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറിൽ ആധാർ OTP ലഭിക്കുമ്പോഴാണ് ബുക്കിംഗ് പ്രോസസ് പൂർത്തിയാക്കാൻ കഴിയുക.
തത്കാൽ ബുക്കിംഗ് ഓപ്പൺ ചെയ്താലുടൻ ഏജൻസികൾ വൻതോതിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നിയന്ത്രിക്കും. കാലങ്ങളായി റയിൽവേ യാത്രക്കാരുടെ പരാതിക്കാണ് ഇപ്പോൾ പരിഹാരമാകുന്നതു. വ്യാപകമായ തൽക്കാൽ ടിക്കറ്റ് ബുക്കിങ് തട്ടിപ്പുകൾ തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കർശന നടപടികളുമായി റയിൽവെ മന്ത്രാലയം രംഗത്ത് വന്നത്.