കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ആഗസ്റ്റ് 7-ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
അതിതീവ്ര മഴ മിന്നൽ പ്രളയങ്ങൾക്കും ഉരുൾപ്പൊട്ടലിനും കാരണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അടുത്ത 3 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരം മഴയോ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും ഈ സാഹചര്യം തുടരുമെന്നാണ് മുന്നറിയിപ്പ്