സ്ത്രീകൾക്കും ദലിതർക്കുമെതിരെ വീണ്ടും അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സിനിമാ നയം രൂപീകരിക്കുവാനായി നടത്തുന്ന സിനിമാ കോൺക്ലേവിൽ സ്ത്രീകൾക്കും ദലിതർക്കുമെതിരെ അധിക്ഷേപ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. സ്ത്രീകൾക്കും ദലിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുതെന്ന് അടൂർ വാദിച്ചു. ഒന്നര കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്.
ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതെ പണം നൽകരുത്. സ്ത്രീകളായതുകൊണ്ട് മാത്രം അവസരം നൽകരുതന്നും അടൂർ പറഞ്ഞു. പട്ടികജാതി-വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആദ്യം മൂന്ന് മാസം പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ സ്റ്റാറുകളെ വെച്ച് പടം എടുക്കുന്നതിനായിരിക്കരുത് സർക്കാർ പണം നൽകേണ്ടത്.
കെ.ആർ.നാരായണൻ ഇൻസ്റ്റിട്യൂട്ടിലും ഇദ്ദേഹം ജാത്യധിക്ഷേപം നടത്തിയിരുന്നു. അതിനെ തുടർന്നായിരുന്നു അവിടുന്ന് പുറത്തായത്.
അതേസമയം, സർക്കാർ പണം നൽകുന്നത് ആർക്കാണെന്ന് നോക്കേണ്ടതില്ല – എന്നാണ് മന്ത്രി സജി ചെറിയാൻ ഇതിനോട് പ്രതികരിച്ചത്. സിനിമാരംഗത്ത് പട്ടിക വിഭാഗക്കാർക്ക് ഇനിയും മുന്നോട്ടു വരാൻ കഴിഞ്ഞിട്ടില്ല. അതിനാണ് ഒന്നരക്കോടി വീതം രണ്ടു പേർക്ക് നൽകിയത്. സ്ത്രീകളും ഈ രംഗത്ത് മൂന്നാട്ടു വരാൻ വേണ്ടിയാണ് പണം നൽകിയതെന്നും നല്ല സിനിമകൾക്ക് കൂടുതൽ പണം നൽകണമെന്നു തന്നെ യാണ് സർക്കാർ നിലപാടെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. അടൂരിന്റെ പരാമർശത്തിനെതിരെ സദസ്സിലുണ്ടായിരുന്ന പലരും അപ്പോൾത്തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നു.