|

പുറത്ത് വന്നത് ആധുനിക കവിതയും വക്കീലിന്റെ കുബുദ്ധിയും വിനായകനെ വിട്ടയച്ച് പോലീസ്

Spread the News

പ്രശസ്തരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് പൊലീസ്. വിവാദ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ ആയിരുന്നു കൊച്ചി സൈബര്‍ പൊലീസ് നടനെ ചോദ്യം ചെയ്തത്. അധിക്ഷേപമല്ല, ആധുനിക കവിതയാണ് താന്‍ എഴുതിയത് എന്നാണ് ഏതോ വക്കീലിന്റെ കുബുദ്ധിയെ ആസ്പദമാക്കി വിനായകന്റെ വിചിത്രവാദം. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അന്തരിച്ച സമയത്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ പോസ്റ്റിന് പിന്നാലെ അടൂര്‍ ഗോപാലകൃഷ്ണനെയും ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെയും ഒരു മാധ്യമപ്രവര്‍ത്തകയെയും അശ്ലീല ഭാഷയില്‍ അധിക്ഷേപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിനായകനെതിരെ നടപടിയെടുക്കണമെന്ന് വലിയ ആവശ്യം ഉയര്‍ന്നിരുന്നു. ഗായകരുടെ സംഘടന ഉള്‍പ്പെടെ വിനായകനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു സൈബര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് വിനായകന്‍ സ്റ്റേഷനില്‍ ഹാജരായത്. വിനായകന്റെ ഫോണും പൊലീസ് പരിശോധിച്ചു. അതേസമയം പുറത്ത് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ വിനായകന്‍ തയ്യാറായില്ല.

യേശുദാസിനെയും അടൂരിനെയും ആക്ഷേപിച്ചതിലൂടെ വലിയ വിമര്‍ശനമാണ് വിനായകന്‍ ഏറ്റുവാങ്ങുന്നത്. വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വലിയ വിവാദമായതോടെ അപ്രത്യക്ഷമാവുകയും ചെയ്തു. സിനിമയ്ക്കകത്തു നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോഴും അധിക്ഷേപ പോസ്റ്റിട്ട് വിനായകന്‍ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. വിനായകനെ നിയന്ത്രിക്കണമെന്നുള്ള ആവശ്യം പൊതുസമൂഹത്തില്‍ ശക്തമാണ്. വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച പൊലീസ് നടപടിയിലും സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *